ഇന്ത്യൻ സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് അപ്രതീക്ഷിതമായി ലോകത്തോട് വിട പറഞ്ഞ നടിയായിരുന്നു സ്മിത പാട്ടീൽ. 1986 ൽ 31ാം വയസ്സിൽ പ്രസവ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് സ്മിത പാട്ടീൽ മരിക്കുന്നത്. നടനും പിന്നീട് രാഷ്ട്രീയക്കാരനുമായ രാജ് ബബ്ബറായിരുന്നു സ്മിതയുടെ ഭർത്താവ്.
എന്നാൽ 1986 ഓടെ സ്മിത മരിച്ചു. സ്മിതയുടെ മരണത്തിന് പിന്നാലെ ഇദ്ദേഹവുമായി ചേർത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ പേരായിരുന്നു നടി രേഖയുടേത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ച ഇരുവരും കടുത്ത പ്രണയത്തിലായിരുന്നെന്നും പിന്നീട് വേർപിരിയുകയായിരുന്നെന്നാണ് വിവരം. രേഖ ഇതേപറ്റി ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. അതേസമയം രാജ് ബബ്ബർ ഒരിക്കൽ ഇതേപറ്റി സംസാരിച്ചിരുന്നു. രേഖയുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു.
‘ചില പ്രത്യേക സാഹചര്യങ്ങൾ കാരണം ഞങ്ങൾ ഒരുമിച്ചെത്തുകയായിരുന്നു. ആ സമയത്ത് രേഖ ദീർഘകാലമായുള്ള ഒരു ബന്ധം വേർപിരിഞ്ഞിരിക്കുകയായിരുന്നെന്നും രാജ് ബബ്ബർ പറഞ്ഞിരുന്നു. സ്മിതയോടുള്ള അത്ര അടുപ്പം താനും രേഖയും തമ്മിൽ ഉണ്ടായിരുന്നില്ല.
പക്ഷെ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായിരുന്നെന്നും എനിക്ക് പറയാനാവില്ല,’ രാജ് ബബ്ബർ പറഞ്ഞതിങ്ങനെ. രേഖയുമായുള്ള ബന്ധം തനിക്ക് പുതിയൊരു ജീവിതം നൽകിയെന്നും രാജ് ബബ്ബർ പറഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറം ഈ ഗോസിപ്പ് പതിയെ കെട്ടടങ്ങുകയായിരുന്നു.
സ്മിത പാട്ടീലിന്റെ മരണം തന്നെ തകർത്തിരുന്നു എന്നാണ് മുമ്പൊരിക്കൽ രാജ് ബബ്ബർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. ‘സ്മിത എന്നെ എന്നത്തേക്കുമായാണ് വിട്ടു പിരിഞ്ഞത്. അവളുടെ മരണത്തിൽ ഞാൻ തകർന്നു പോയിരുന്നു’
‘പക്ഷെ എന്റെ പ്രശ്നങ്ങൾ എന്നെ ആശ്രയിക്കുന്നവരുടെ ജീവിതത്തെ ബാധിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ഞാൻ ജോലിയിൽ അഭയം തേടി. പക്ഷെ ആ മുറിവുകൾ ഉണങ്ങാൻ സമയമെടുത്തു,’ രാജ് ബബ്ബർ പറഞ്ഞതിങ്ങനെ.
സ്മിത പാട്ടീലിനൊപ്പം രാജ് ബബ്ബർ അഭിനയിച്ച 1984 ൽ പുറത്തിറങ്ങിയ ആജ് കി ആവാസ് എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു.
