Saturday, April 4, 2026
spot_img
More

    Latest Posts

    കാലങ്ങളായി സഹിക്കുന്നു, ഇനിയും മിണ്ടാതിരിക്കാനാവില്ല: ദയ അശ്വതിക്കെതിരെ അമൃത സുരേഷ്

    തനിക്കെതിരെ അപകീർത്തിപരമായ കാര്യങ്ങൾ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതിയുമായി അമൃത സുരേഷ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയതിന്റെ രേഖകൾ അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. കഴിഞ്ഞ രണ്ട് വർഷമായി ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുകയാണെന്ന് അമൃത സുരേഷ് പറഞ്ഞു. ഇതിനെതിരെ നപടി എടുക്കുക അല്ലാതെ മറ്റ് മാർ​ഗമില്ലെന്ന് പറഞ്ഞ അമൃത, ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിച്ചു. മിസ്റ്റട്രി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെ ആണ് അമൃത മറ്റൊരു പരാതി നൽകിയത്. ‘അമൃതയുടെ മകള്‍ മരിച്ചു’ എന്ന തരത്തിൽ ഒരു വാർത്ത ഈ ചാനലിൽ വന്നിരുന്നു. ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ചതായിരുന്നു വാർത്ത. എന്നാൽ മലയാളത്തിലെ അമൃത ഉൾപ്പടെയുള്ള സെലിബ്രിറ്റികളുടെ ഫോട്ടോയാണ് ഇതിന് നൽകിയിരുന്നത്. ഈ വിഷയത്തിലാണ് അമൃത ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. തന്റെ വ്യക്തിത്വമാണ് ക്ലിക്ക് ബെയ്റ്റിന് വേണ്ടി യുട്യൂബ് ചാനൽ ചൂഷണം ചെയ്തതെന്ന് അമൃത കുറിക്കുന്നു.”എന്റെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന തെറ്റായ വാർത്തകൾ, ആക്രമണങ്ങൾ, വേദനിപ്പിക്കുന്ന ​ഗോസിപ്പുകൾ..എല്ലാം വളരെ കാലമായി ഞാൻ സഹിക്കുകയാണ്. എന്റെ നിരപരാധിയായ മകളെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു. എന്റെ നിശബ്ദത ഇപ്പോൾ അവസാനിക്കുക ആണ്”, എന്ന് അമൃത കുറിച്ചു. തന്നെയും തന്റെ കുടുംബത്തെയും കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമൃത വ്യക്തമാക്കി. സത്യസന്ധവും മാന്യവുമായ ഒരു ഓൺലൈൻ ഇടം വളർത്തിയെടുക്കാൻ എല്ലാവർക്കും ശ്രമിക്കാമെന്നും അമൃത കൂട്ടിച്ചേർത്തു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.