Friday, March 14, 2025
spot_img
More

    Latest Posts

    നടി നിത്യ മേനോന്‍ വിവാഹിതയാകുന്നു? മലയാളത്തിലെ പ്രമുഖ നടനുമായി ഇഷ്ടത്തിലാണെന്നും വിവാഹം ഉടനെന്നും റിപ്പോർട്ട്

    മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടി നിത്യ മേനോന്‍ ഇന്ത്യന്‍ സിനിമയിലൊന്നാകെ തിളങ്ങി നില്‍ക്കുകയാണ്. കൈ നിറയെ അഭിനയ പ്രധാന്യമുള്ള വേഷങ്ങളുമായി നടി തിരക്കിലാണ്. ഇതിനിടെ നിത്യ വിവാഹം കഴിക്കുന്നില്ലേന്ന് ചോദിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല.

    പലപ്പോഴായി നിത്യ മേനോന്റെ വിവാഹ വാര്‍ത്തകളും പ്രണയവുമൊക്കെ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കാറുണ്ട്. ഏറ്റവും പുതിയതായി നിത്യ വിവാഹിതയാവുകയാണെന്നും വരന്‍ മലയാള സിനിമയില്‍ നിന്നുള്ള നടനാണെന്നുമുള്ള റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെന്താണെന്ന് വായിക്കാം..

    മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നായികയായി തിളങ്ങി നില്‍ക്കുകയാണ് നിത്യ മേനോന്‍. ഇതിനിടയിലാണ് നിത്യ മലയാളത്തിലെ ഒരു നായക നടനുമായി പ്രണയത്തിലാണെന്നും ഇവരുടെ വിവാഹം വൈകാതെ ഉണ്ടാവുമെന്നുമുള്ള വാര്‍ത്ത വരുന്നത്. മോളിവുഡിന് പുറമേ ടോളിവുഡിലും ഇതേ സംസാരം ആരംഭിച്ചിരിക്കുകയാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ നിത്യയ്ക്ക് പരിചയമുണ്ടായിരുന്ന താരമാണിതെന്നും സൂചനയുണ്ട്.

    ഇരുവര്‍ക്കുമിടയില്‍ വര്‍ഷങ്ങളോളമായി ഉണ്ടായിരുന്ന സൗഹൃദം ഒടുവില്‍ പ്രണയമായി. വിവാഹം കഴിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയതോടെ കല്യാണത്തിന് മാതാപിതാക്കളുമായി താരങ്ങള്‍ സംസാരിച്ചു. അങ്ങനെ ഏകദേശം കാര്യങ്ങളൊക്കെ ഉറപ്പിച്ചെന്നുമാണ് വിവരം. അതേ സമയം മലയാളത്തിലെ വലിയ നടന്മാരില്‍ ഒരാളാണ് നിത്യയുടെ വരനാവാന്‍ പോവുന്നതെന്നാണ് അനൗദ്യോഗികമായി പ്രചരിക്കുന്ന വാര്‍ത്തയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

    അദ്ദേഹം ആരാണെന്നോ ഏതൊക്കെ സിനിമയില്‍ അഭിനയിച്ച നടനാണെന്നോ ഇനിയും വ്യക്തമല്ല. പ്രമുഖ നടനായതിനാല്‍ വാര്‍ത്ത പെട്ടെന്ന് പുറത്ത് വരുമെന്നാണ് കരുതുന്നത്. മാത്രമല്ല നിത്യ ഇതുവരെയും ഈ വാര്‍ത്തയില്‍ പ്രതികരിച്ചിട്ടില്ല. വൈകാതെ സ്ഥീരികരിച്ച റിപ്പോര്‍ട്ടുമായി നടി എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവില്‍ സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലാണ് നിത്യ മേനോന്‍.

    നിത്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലീഗല്‍ ഡ്രാമയായ 19 (1)(A) ഉടനെ റിലീസിനെത്തും. വിജയ് സേതുപതി, ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒടിടി റിലീസായി ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയാണ് എത്തുന്നത്. ഇതിന് പിന്നാലെ ധനുഷ് നായകനായി അഭിനയിക്കുന്ന ‘തിരുചിത്രമ്പലം’ എന്ന സിനിമയും എത്തും. ആഗസ്റ്റ് പതിനെട്ടിനാണ് ഈ സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.