Saturday, April 4, 2026
spot_img
More

    Latest Posts

    സുപ്രീം കോടതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം; മുന്നറിയിപ്പുമായി രജിസ്ട്രി

    ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ശ്രമം. ഔദ്യോഗിക വെബ്‍സൈറ്റിന്റെ മാതൃകയില്‍ വ്യാജ വെബ്‍സൈറ്റുകള്‍ ഉണ്ടാക്കി ആളുകളുടെ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും ശേഖരിച്ച് ദുരുപയോഗം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി രജിസ്ട്രി അറിയിപ്പ് പുറപ്പെടുവിച്ചു. http://cbins/scigv.com, https://cbins.scigv.com/offence എന്നിങ്ങവെയുള്ള അഡ്രസുകളിലാണ് വ്യാജ വെബ്‍സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗിക വെബ്‍സൈറ്റിന് സമാനമായ തരത്തില്‍ വെബ്‍സൈറ്റുണ്ടാക്കി തട്ടിപ്പിന് ശ്രമം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതി രജിസ്ട്രി അറിയിച്ചു. ആളുകളുടെ സ്വകാര്യ വിവരങ്ങളും ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഔദ്യോഗിക വെബ്സൈറ്റിന്റെ ലക്ഷണങ്ങളുള്ള പേജില്‍ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള വിവരണവും പിന്നീട് വിവിധ ബോക്സുകള്‍ ഫില്‍ ചെയ്യാനുള്ള നിര്‍ദേശവുമാണ് ഉള്ളത്. ഇതില്‍ ബാങ്കിന്റെ പേര്, ഫോണ്‍ നമ്പര്‍, പാന്‍ നമ്പര്‍, ഓണ്‍ലൈന്‍ ബാങ്കിങ് യൂസര്‍ ഐഡി, ലോഗിന്‍ പാസ്‍വേഡ്, കാര്‍ഡ് പാസ്‍വേഡ് എന്നിവയൊക്കെ ആവശ്യപ്പെടുന്നുണ്ട്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.