Sunday, April 5, 2026
spot_img
More

    Latest Posts

    ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, പൊലീസിന് നേരെയും ആക്രമണം; ക്വട്ടേഷൻ സംഘത്തിലെ 2 പേരെ പിടികൂടി

    ചിന്നക്കലാൽ: ഇടുക്കി ചിന്നക്കനാലിൽ കായംകുളം പൊലീസിനെ ആക്രമിച്ച് ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ കൂടി പിടിയിൽ. കായംകുളം സ്വദേശി കൊച്ചുമോൻ, കൃഷ്ണപുരം സ്വദേശി പി. സജീർ എന്നിവരാണ് പിടിയിലായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്ന് ശാന്തൻപാറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ ക്വട്ടേഷൻ സംഘത്തിലെ എല്ലാവരും അറസ്റ്റിലായി. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ക്വട്ടേഷൻ സംഘത്തിലെ നാല് പേരെ, സംഭവം നടന്ന തിങ്കളാഴ്ച തന്നെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ കൃഷ്ണപുരത്തെ ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിലെ പ്രതികളെ തേടിയാണ് തിങ്കളാഴ്ചപുലർച്ചെ കായംകുളം പൊലീസ് മൂന്നാറിലെത്തിയത്. ചിന്നക്കനാലിൽ പവർ ഹൗസിനോട് ചേർന്നുള്ള ഒളിത്താവളത്തിൽ ക്വട്ടേഷൻ സംഘമുണ്ടെന്ന് തിരിച്ചറിഞ്ഞു. അവിടെയെത്തി രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

    ഇതോടെ ഗുണ്ടാസംഘത്തിലെ മറ്റ് നാലു പേർ ഇരച്ചെത്തി പൊലീസിനെ ആക്രമിക്കുകയായിരുന്നു. സിപിഒ ദീപക്കിനെ പല തവണ കുത്തി. മറ്റൊരു പൊലീസുകാരനായ ഷാജഹാന്‍റെ തലക്കടിച്ചു. പിന്നാലെ കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ച് ക്വട്ടേഷൻ സംഘം കടന്നു. സമീപ സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് കായംകുളം പൊലീസിനെ രക്ഷപ്പെടുത്തിയത്. കുത്തേറ്റ ദീപക്കിനെ അന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.