Saturday, March 15, 2025
spot_img
More

    Latest Posts

    ഭര്‍ത്താവിനെ തട്ടിയെടുത്തു; നടിയെ കാറില്‍ നിന്നും വലിച്ചിറക്കി തല്ലി നടന്റെ ഭാര്യ!

    തന്നെ റോഡില്‍ വച്ച് കയ്യേറ്റം ചെയ്യുന്ന വീഡിയോയില്‍ പ്രതികരണവുമായി നടി പ്രകൃതി മിശ്ര. ഒരുമിച്ച് അഭിനയിച്ച നടന്‍ ബാബുഷാന്‍ മൊഹന്തിയുടെ ഭാര്യയാണ് പ്രകൃതിയെ നടുറോഡില്‍ വച്ച് അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. തന്റെ ഭര്‍ത്താവിനെ പ്രകൃതി തട്ടിയെടുത്തുന്നുവെന്നാണ് താരത്തിന്റെ ഭാര്യയുടെ ആരോപണം. വിശദമായി വായിക്കാം തുടര്‍ന്ന്.

    പ്രകൃതിയും ബാബുഷാനും ഒരുമിച്ച് സഞ്ചരിക്കുകയായിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി നടന്റെ ഭാര്യയായ തൃപ്തി പ്രകൃതിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. നിരവധി പേര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കാറില്‍ നിന്നും പുറത്ത് കടന്ന പ്രകൃതിയെ യുവതി പിന്തുടരുന്നതും വീഡിയോയില്‍ കാണാം.

    ഈ വീഡിയോ വൈറലായതോടെ സംഭവത്തില്‍ പ്രതികരണവുമായി പ്രകൃതി എത്തുകയായിരുന്നു. ”എല്ലാ കഥകള്‍ക്കും രണ്ട് വശങ്ങളുണ്ട്. നിര്‍ഭാഗ്യവശാല്‍, നമ്മള്‍ ജീവിക്കുന്ന സമൂഹത്തില്‍ ആളുകള്‍ സത്യം കേള്‍ക്കും മുമ്പേ സ്ത്രീകളെ പഴിക്കാന്‍ തുടങ്ങും. ഞാനും എന്റെ സഹതാരമായ ബാബുഷാനും ചെന്നൈയിലേക്ക് ഒരു പരിപാടിയില്‍ പങ്കെടുക്കുവാനായി പോവുകയായിരുന്നു. ഈ സമയത്ത് ബാബുഷാന്റെ ഭാര്യയും ചില ഗണ്ടകളും ചേര്‍ന്ന് തടയുകയായിരുന്നു. എന്നെ ശാരീരികവും മാനസികവുമായി ആക്രമിക്കുകയായിരുന്നു. ബാബുഷാന്റെ ഭാര്യയുടെ ഭാഗത്തു നിന്നുമുണ്ടായ നീക്കം എനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതല്ല” എന്നായിരുന്നു പ്രകൃതിയുടെ പ്രതികരണം.

    സംഭവത്തില്‍ പ്രകൃതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. റിയാലിറ്റി ഷോയിലൂടെ താരമായ പ്രകൃതി ഹല്ലോ ആര്‍സി എന്ന സിനിമയിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടുകയും ചെയ്ത താരമാണ്. സംഭവത്തില്‍ പ്രകൃതിയുടെ അമ്മയാണ് തൃപ്തിക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷനിലെത്തിയ തൃപ്തി തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് പ്രകൃതിയെന്ന് ആരോപിക്കുകയുണ്ടായി.

    ”പ്രകൃതി മിശ്ര വരുന്നത് വരെ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സമാധാനമുണ്ടായിരുന്നു. പ്രകൃതി വരികയും ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയും ചെയ്യുകയായിരുന്നു” എന്നാണ് തൃപ്തി പറയുന്നത്. പ്രകൃതി തന്റെ കരിയറില്‍ നേട്ടമുണ്ടാക്കാനായിട്ടാണ് ബാബുഷാനുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് തൃപ്തിയുടെ വാദം. അദ്ദേഹത്തിന് പ്രകൃതി മദ്യവും കഞ്ചാവും നല്‍കിയെന്നും താരപത്‌നി പറയുന്നു.

    താന്‍ തന്റെ ഭര്‍ത്താവിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പ്രകൃതി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും തൃപ്തി പറയുന്നു. ആത്മഹത്യ ചെയ്യുമെന്ന് വരെ പ്രകൃതി പറഞ്ഞതായി തൃപ്തി ആരോപിക്കുന്നുണ്ട്.

    സംഭവം വലിയ വിവാദമായതോടെ വീഡിയോയിലൂടെ ബാബുഷാനും പ്രതികരണവുമായി എത്തുകയായിരുന്നു. താന്‍ ഭാവിയില്‍ പ്രകൃതിക്കൊപ്പം അഭിനയിക്കില്ലെന്നാണ് താരം പറയുന്നത്. താനും പ്രകൃതിയും ചെന്നൈയിലൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ വരികയായിരുന്നുവെന്നും താരം പറയുന്നത്. പ്രകൃതിയും താനും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷന് വേണ്ടിയായിരുന്നു ഇതെന്നും എന്നാല്‍ തന്റെ കുടുംബം ഇത്രത്തോളം അതൃപ്തരാണെന്ന് അറിയില്ലായിരുന്നുവെന്നും താരം പറയുന്നു.

    ഭാവിയില്‍ പ്രകൃതിയോടൊപ്പം അഭിനയിക്കുന്നതില്‍ നിന്നും പിന്മാറാന്‍ താന്‍ തയ്യാറാണെന്നും വേണമെങ്കില്‍ മറ്റെല്ലാ നടിമാരുടെ കൂടേയും അഭിനയിക്കുന്നത് നിര്‍ത്തുമെന്നും താരം പറയുന്നുണ്ട്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.