
ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്ത താരമാണ് വീണ നായര്‍. സീരിയലുകളിലും സിനിമയിലും നിറഞ്ഞ് നിന്നിരുന്ന വീണ ബിഗ് ബോസില്‍ പോയതോട് കൂടിയാണ് ജനപ്രീതി നേടുന്നത്. എന്നാല്‍ പുറത്ത് വലിയ വിമര്‍ശനങ്ങളാണ് നടിയെ കാത്തിരുന്നത്. മത്സരത്തിന് ശേഷം വ്യാപകമായ സൈബര്‍ ആക്രമണങ്ങളും വീണയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു.
എല്ലാം ഒതുങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ നായര്‍ വിവാഹമോചിതയായെന്ന വാര്‍ത്ത പുറത്ത് വരുന്നത്. നടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളൊക്കെ വിലയിരുത്തി കൊണ്ടാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പാപ്പരാസികള്‍ എത്തിയത്. കേട്ടതൊക്കെ സത്യമാണോന്ന് ചോദിച്ചാല്‍ അതില്‍ കുറച്ചൊക്കെ ശരിയും തെറ്റുമുണ്ടെന്ന് വീണ പറയും.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് പോലെ താന്‍ ഇതുവരെ വിവാഹമോചിത ആയിട്ടില്ലെന്നാണ് വീണ പറഞ്ഞത്. ശ്രീകണ്ഠന് നായര്‍ അവതാരകനായിട്ടെത്തുന്ന ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വീണ. പരിപാടിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ വീണയുടെ പേരില്‍ പ്രചരിക്കുന്ന പുതിയ വാര്‍ത്തകളെ പറ്റിയാണ് അവതാരകന് ചോദിച്ചത്. അതിന് നടി വ്യക്തമായ മറുപടി പറയുകയും ചെയ്തു.
വീണ നായര്‍ വിവാഹമോചിതയായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ശരിക്കും വിവാഹമോചിതയായോ എന്നാണ് അവതാരകന് ചോദിച്ചത്.
ശരിക്കും ഞങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്നാണ് വീണ പറയുന്നത്. പക്ഷേ ഇവരെല്ലാവരും ചേര്‍ന്ന് എന്നെ വിവാഹമോചിതയാക്കി. എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങള്‍. അതേയുള്ളൂ. ബാക്കിയൊക്കെ സോഷ്യല്‍ മീഡിയ ഊതിപ്പെരുപ്പിച്ച് ഉണ്ടാക്കിയതാണ്. ഞാന്‍ ഷോ യിലേക്ക് വരുന്നത് അറിഞ്ഞപ്പോള്‍ ഇതൊക്കെ ചോദിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. അതിന് നമ്മള് പിരിഞ്ഞിട്ടില്ലല്ലോ എന്ന് പറയാമെന്ന് അദ്ദേഹത്തോട് പറഞ്ഞതായും വീണ സൂചിപ്പിച്ചു.
പറ്റുമെങ്കില്‍ നിങ്ങള്‍ ഒന്നിച്ച് തന്നെ പോവണം. എല്ലാവര്ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുമല്ലോന്ന് അവതാരകനും വീണയോട് പറയുന്നു. രണ്ടാളും കൂടി അങ്ങ് ഒന്നിച്ചിട്ട് എല്ലാവരെയും അമ്പരപ്പിക്കണമെന്ന ഉപദേശവും ശ്രീകണ്ഠന് നായര്‍ നല്കി.
ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ചോദിക്കാനായി ഒത്തിരി പേര് വിളിക്കാറുണ്ട്. പക്ഷേ അതൊന്നും ഞാന്‍ എടുക്കാറില്ല. എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇവരോടൊന്നും എനിക്കോ പുള്ളിക്കോ ഒന്നും പറയാനില്ല. സോഷ്യല്‍ മീഡിയയില്‍ നമ്മള് പറയാന്‍ ഉദ്ദേശിച്ചതോ നമ്മള് പറഞ്ഞതോ ആയിരിക്കില്ല. എന്തും വളച്ചൊടിക്കുകയാണ്. ഒരു സ്റ്റോറി ഇട്ടാല്‍ പോലും അത് വേറൊരു രീതിയിലാണ് വരുന്നത്. അതുകൊണ്ടാണ് ആര്‍ക്കും മറുപടി കൊടുക്കാത്തതെന്നാണ് വീണ വ്യക്തമാക്കുന്നത്.
അപ്പുറത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവര്ക്കും ഉണ്ട്. അതിലൊന്നും എനിക്കാരെയും കുറ്റം പറയില്ല. കാരണം എന്റെ നല്ല സമയത്തും എന്റെ മോശം സമയത്തും അവര്‍ പ്രതികരിക്കുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്ന് കൂടുതല്‍ ആളുകള്‍ അറിഞ്ഞില്ലേ, അത്രയും മതിയെന്നും വീണ പറയുന്നു.