Saturday, March 15, 2025
spot_img
More

    Latest Posts

    ഒന്നാമത് മോഹൻലാൽ, രണ്ടാമത് മമ്മൂട്ടി, ഒടുവിൽ ആ യുവതാരം; മികച്ച ആദ്യവാരാന്ത്യം നേടിയ 10സിനിമകൾ

    ഒരു സിനിമയുടെ വിജയത്തിൽ ഏറ്റവും കൂടുതൽ പ്രധാന്യം അർഹിക്കുന്ന ഒന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ. അത് ഏത് സിനിമാ മേഖലയിലും ആയിക്കോട്ടെ. ഒരു സിനിമയ്ക്കായി മുടക്കിയതിന്റെ മൂന്ന് മടങ്ങ് കിട്ടിയ ചിത്രങ്ങളും ഒരു മടങ്ങ് കിട്ടിയ ചിത്രങ്ങളും ബോക്സ് ഓഫീസിൽ കൂപ്പുകുത്തി വീണ സിനിമകളും ഇക്കൂട്ടത്തിൽ ഉണ്ടാകും. നിലവിൽ വലിയ ആർഭാ​ടങ്ങളൊന്നും ഇല്ലാതെ എത്തി ബോക്സ് ഓഫീസിൽ കസറുന്ന ചിത്രങ്ങളാണ് മലയാള സിനിമയിലെ ട്രെന്റ്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കണ്ണൂർ സ്ക്വാഡാണ്. ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ മികച്ച ആദ്യവാരാന്ത്യം നേടിയ മോളിവുഡ് ചിത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

    മലയാള സിനിമയുടെ നെടും തൂണുകളായ മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾക്കൊപ്പം യുവതാരങ്ങൾ ഒന്നടങ്കം കസറിയ ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. ഇതിൽ ഒന്നാം സ്ഥാനക്കാരൻ മോഹൻലാലും രണ്ടാം സ്ഥാനക്കാരൻ മമ്മൂട്ടിയും ആണെന്നാണ് ട്രാക്കന്മാർ പറയുന്നത്. പത്താം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് പൃഥ്വിരാജ് ആണ്. മോഹൻലാലിന്റെ മൂന്ന് ചിത്രങ്ങളും മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളുമാണ് ആദ്യവാരന്ത്യത്തിൽ കസറിയതെന്ന് ട്രാക്കറായ എ.ബി ജോർജ് ട്വീറ്റ് ചെയ്യുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.