തിരുവനന്തപുരം: തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ലേഖയായെത്തി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് മീരാ വാസുദേവ്. കാലങ്ങള്‍ക്കുശേഷം മീരയെ മലയാളി പ്രേക്ഷകര്‍ കാണുന്നത് സുമിത്രയായിട്ടായിരുന്നു. തിരിച്ചുവരവിലൂടെ പ്രേക്ഷകര്‍ ഇത്രയധികം സ്വീകരിച്ച മറ്റൊരു താരമില്ലെന്നുവേണം പറയാന്‍. ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലേക്കെത്തിയപ്പോള്‍ മീരയുടെ ആരാധകരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ടെലിവിഷന്‍ സീരിയലുകളില്‍ ഏറ്റവും സൂപ്പര്‍ഹിറ്റായി മാറിയ ‘കുടുംബവിളക്കി’ലൂടെ പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീര എത്തിയത്. സിനിമയെക്കാളും കൂടുതല്‍ പ്രശസ്തി ലഭിച്ച സീരിയലിന്റെ വിജയത്തില്‍ സന്തോഷിക്കുകയാണ് മീരയിപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. അവ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.
