Saturday, March 15, 2025
spot_img
More

    Latest Posts

    എതിരാളികൾ ഇല്ല, ബോക്സ് ഓഫീസിൽ ‘തൂക്കിയടി’, പണംവാരിപ്പടമായി ‘കണ്ണൂർ സ്ക്വാഡ്’

    ഇന്നത്തെ കാലത്ത് ഒരുസിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ പ്രേക്ഷക പ്രതികരണങ്ങൾ തീരുമാനിക്കും സിനിമയുടെ ഭാവി. അത്തരത്തിൽ റിലീസ് ദിനം മുതൽ ഇതുവരെയും മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർ​ഗീസ് രാജ് എന്ന നവാ​ഗത സംവിധായകന്റെ കരവിരുതിൽ ഉരിത്തിരിഞ്ഞ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ പ്രേക്ഷകർ അത് ആഘോഷമാക്കി. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുകയാണ് കണ്ണൂർ സ്ക്വാഡ് ഇപ്പോൾ.

    സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. ഒൻപത് ദിവസത്തിനുള്ളിൽ ചിത്രം 50കോടി ക്ലബ്ബിൽ ഇടംനേടുകയും ചെയ്തു. ഇപ്പോഴിതാ പത്താം ദിനം കണ്ണൂർ സ്ക്വാഡ് നേടിയ കേരള കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്. 2.42 കോടിയാണ് പത്താം ദിനം ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ എ. ബി. ജോർജ് ട്വീറ്റ് ചെയ്യുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി മുഹമ്മദ് ഷാഫി നടൻ റോണി എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. റോണി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുമുണ്ട്. അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, മനോജ് കെ യു, വിജയരാഘവൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ അണിനിരന്നിരുന്നു. അതേസമയം, 300ൽ പരം തിയറ്ററുകളിലാണ് മമ്മൂട്ടി ചിത്രമിപ്പോൾ പ്രദർശിപ്പിക്കുന്നത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.