Friday, March 14, 2025
spot_img
More

    Latest Posts

    ‘പൈലറ്റ് വരെ വന്ന് കല്യാണം ആലോചിച്ചിരുന്നു, പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ എനിക്ക് ഭയം വരും’; ഹനാൻ പറയുന്നു

    തെരുവിൽ മീൻ കച്ചവടം നടത്തി കുടുംബം പോറ്റുകയും ഒപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ മിടുക്കി പെൺകുട്ടി ഹനാൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. ചെറുപ്രായത്തിൽ തന്നെ ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഹനാൻ മുന്നോട്ട് പോകുന്നത്.
    സൈബർ അറ്റാക്ക്, വിമർശനങ്ങൾ, വാഹനാപകടം തുടങ്ങിയ ഹനാന് മുമ്പിൽ വന്ന കുന്നോളം പ്രതിസന്ധികളിൽ ചിലത് മാത്രം. ചെറുപ്പം മുതൽ കഷ്ടപ്പാടും ദുരിതവും കൂട്ടിനുണ്ടായിരുന്നതിനാൽ ഹ​നാനെ തളർത്താൻ ഇത്തരം കാര്യങ്ങൾക്കായില്ല.
    കൃത്യമായ ലക്ഷ്യബോധമുണ്ടെങ്കിൽ ഏത് തിരിച്ചടികളേയും തോൽപ്പിക്കാമെന്ന് ഹനാൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 2018ല്‍ ഒരു വാഹനപകടത്തില്‍ പെട്ട് നട്ടെല്ലിന് ഗുരുതര പരുക്കേറ്റതോടെയാണ് ഹനാന്‍റെ ജീവിതം വീണ്ടും മാറിമറിയുന്നത്. എഴുന്നേറ്റ് നടക്കാന്‍ സാധ്യത കുറവാണെന്നായിരുന്നു അന്ന് ഡോക്ടര്‍മാര്‍ ഹനാനെ കുറിച്ച് പറഞ്ഞത്. എന്നാല്‍ അവിടെ നിന്നെല്ലാം ഹനാൻ തിരിച്ചുവന്നു.
    ഇപ്പോഴിതാ നട്ടെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശരീരത്തിനുണ്ടായ വളവും ആകാര പ്രശ്നങ്ങളുമെല്ലാം വര്‍ക്കൗട്ടിലൂടെ പരിഹരിച്ചെടുത്തിരിക്കുകയാണ് ഹനാൻ.
    വെറും രണ്ടര മാസം കൊണ്ടാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് ഹനാൻ ശരീരം മാറ്റിയെടുത്തിരിക്കുന്നത്. ജിന്‍റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മാണ് ഹനാന് ട്രെയിനിങ് നല്‍കുന്നത്.

    ഇവിടുത്തെ മാസ്റ്ററെ കണ്ടുമുട്ടിയതാണ് ജീവിതത്തിന് വഴിത്തിരിവായതെന്ന് ഹനാൻ പറയുന്നുണ്ട്. തന്‍റെ പുതിയ മാറ്റങ്ങളെ കുറിച്ചും അതിനുള്ള പശ്ചാത്തലവും മറ്റും ഹനാൻ പങ്കുവെച്ചിരുന്നു.

    ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന രംഗങ്ങളും പുറത്തുവിട്ടിരുന്നു. വര്‍ക്കൗട്ട് വെയര്‍ അണിഞ്ഞുകൊണ്ടാണ് ഹനാൻ വീഡ‍ിയോയില്‍ വര്‍ക്കൗട്ട് ചെയ്യുന്നത്. ആ വീഡിയോ വൈറലായതോടെ നിരവധി പേർ ഹനാനെ വിമർശിച്ച് രം​ഗത്തെത്തി.

    ജിമ്മിൽ വർക്കൗട്ട് ചെയ്യുമ്പോൾ നഗ്നത കാണിക്കാൻ വേണ്ടി ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ഹനാൻ ധരിച്ചുവെന്നതായിരുന്നു ഉയർന്ന പ്രധാന വിമർശനം. ഇപ്പോഴിത വിമർശനങ്ങളോടുള്ള തന്റെ സമീപനത്തെ കുറച്ചും ജീവിതത്തിലെ പുതിയ മാറ്റങ്ങളെ കുറിച്ചും ഫിലിമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. ‘എല്ലൊക്കെ ഒടിഞ്ഞപ്പോൾ ആ​ഗ്രഹങ്ങളെല്ലാം നശിച്ചുവെന്നാണ് കരുതിയത്. അപകടത്തിന് ശേഷവും കൊറോണ സമയത്തും അടുത്ത സുഹ‍ൃത്തുക്കളാണ് പണം തന്ന് സഹായിച്ചത്.’

    എന്റെ ലൈഫിലെ റോൾ മോഡൽ ആയിരുന്നു കലാഭവൻ മണിച്ചേട്ടൻ. എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വിടവ് എന്റെ ജീവിതത്തിൽ മറ്റാർക്കും നികത്താൻ കഴിഞ്ഞിട്ടില്ല.’

    ‘ഇപ്പോൾ എന്റെ മാസ്റ്ററാണ് എന്നെ പ്രോത്സാഹിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകുന്നത്. മുപ്പത് വയസിൽ മരിച്ചുപോകും മാഷെയെന്ന് പറഞ്ഞാണ് ഇവിടെ ജിമ്മിലേക്ക് കേറി വന്നത്. അ​ദ്ദേഹം എന്റെ ജീവിതത്തിൽ ഡിസിപ്ലിൻ കൊണ്ടുവന്ന് എന്നെ ഇത്രയേറെ മാറ്റി.’ ആശുപത്രിയിൽ നോക്കിയത് അച്ഛനായിരുന്നു. കൂട്ടുകാർ എപ്പോഴും എന്നോട് പറഞ്ഞിരുന്നത് സുരക്ഷിതമായ കൈകകളി നീ എത്തിച്ചേരണം പെട്ടന്ന് അതുകൊണ്ട് നീ വിവാ​ഹിതയാകണം എന്നൊക്കെയണ്.’ ‘പക്ഷെ എനിക്ക് എന്റെ കാര്യങ്ങൾ മനസിലാക്കി ഞാൻ പഠിച്ച കോഴ്സിനോട് ഒക്കെ ചേർന്ന് നിൽക്കുന്ന പ്രൊഫഷനിലുള്ള ഒരാളെ കല്യാണം കഴിക്കാനാണ് ആ​ഗ്രഹം.’

    ‘പിന്നെ ഞാൻ ചൈൽഡിഷാണ് അതുകൊണ്ട് എന്നെ കൊണ്ടുനടക്കാനും നല്ല ബുദ്ധിമുട്ടാണ്. എന്നെ ചേർത്ത് നിർത്തി അവസാനം വരെ കൊണ്ടുപോകാൻ കെൽപ്പുള്ള ആളായിരിക്കണം എനിക്ക് ജീവിത പങ്കാളിയായി വരേണ്ടതെന്ന് ആ​ഗ്രഹമുണ്ട്.’

    ‘പൈലിറ്റിന്റെ വരെ കല്യാണ ആലോചന വന്നിട്ടുണ്ട്. പക്ഷെ കാര്യത്തോട് അടുക്കുമ്പോൾ എനിക്ക് ഭയം വരും. എടുത്ത് ചാടി ഒന്നും ചെയ്യേണ്ടതില്ലല്ലോ.’

    ‘പണ്ട് സൈബർ ആക്രമണം വരുമ്പോൾ കരയുമായിരുന്നു. ഇപ്പോൾ എല്ലാം പഠിച്ചു. അഭിപ്രായങ്ങളെല്ലാം കേട്ട് ശരികൾക്ക് അനുസരിച്ച് മുന്നോട്ട് പോവുകയാണ്’ ഹനാൻ പറയുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.