രാഘവ ലോറൻസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം’ചന്ദ്രമുഖി 2′ ഒടിടിയിലേക്ക്. ഒക്ടോബർ 26നാണ് ചിത്രത്തിന്റെ ഓൺലൈൻ സ്ട്രീമിംഗ്. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. കങ്കണ റാവത്ത് നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് പി വാസു ആണ്.
2005ൽ രജനികാന്ത് നായകനായി എത്തിയ ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാഗമാണ് ചന്ദ്രമുഖി 2. 1993ൽ ഫാസിലിന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത മണിച്ചിത്രത്താഴ് എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു ചന്ദ്രമുഖി. 2020ല്‍ ആയിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. അന്ന് രജനികാന്തും ലോറൻസും പ്രധാന വേഷങ്ങളിൽ എത്തുമെന്നായിരുന്നു പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തിൽ മാറ്റം വരിക ആയിരുന്നു.
അതേസമയം, സമീപകാലത്ത് റിലീസ് ചെയ്ത കങ്കണയുടെ മിക്ക സിനിമകളും ബോക്സ് ഓഫീസിൽ പരാജയം നേരിട്ടിരുന്നു. വൻ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രങ്ങളും ഇക്കൂട്ടത്തിൽപെടും. തുടരെയുള്ള പരാജയങ്ങളിൽ നിന്നുള്ള നേരിയ ആശ്വാസം ചന്ദ്രമുഖി 2വിൽ നിന്നും കങ്കണയ്ക്ക് ലഭിച്ചു എന്നാണ് റിപ്പോർട്ടുകൾ.
