Saturday, June 20, 2026
spot_img
More

    Latest Posts

    കാട്ടുതീ പോലെ പടര്‍ന്ന് ‘രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ’: കത്തി രോഷം, നടപടി.!

    മുംബൈ: കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടി രശ്മിക മന്ദാനയുടെതെന്ന പേരില്‍ ഒരു വൈറല്‍ വീഡിയോ പ്രചരിക്കുന്നുണ്ടായിരുന്നു. ഒരു ലിഫ്റ്റിലേക്ക് രശ്മികയുടെ മുഖം ഉള്ള പെണ്‍കുട്ടി കയറി വരുന്നതാണ് വീഡിയോയില്‍. രശ്മിക എന്ന പേരില്‍ ഇത് വന്‍ വൈറലായി. എന്നാല്‍ ഈ വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കിയതായിരുന്നു. അതായത് രശ്മികയുടെ മുഖം കൃത്രിമമായി എഐ ഉപയോഗിച്ച് ചെയ്തെടുത്തതായിരുന്നു ഈ വീഡിയോ.

    ഈ വീഡിയോയുടെ ഭാഗങ്ങള്‍ അടക്കം പങ്കുവച്ച് നിയമനടപടി വേണം എന്ന ആവശ്യവുമായി എക്സ് പ്ലാറ്റ് ഫോമില്‍ രംഗത്ത് വന്നിരിക്കുകയാണ് നടൻ അമിതാഭ് ബച്ചൻ. കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ ലിഫ്റ്റിൽ കയറുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാൽ രശ്മികയുടെതിന് സാമ്യമുള്ള തരത്തിൽ ഇവരുടെ മുഖം മോർഫ് ചെയ്ത് എഡിറ്റ് ചെയ്തിട്ടുണ്ട്. ഇൻറർനെറ്റിലെ നിരവധിപ്പേര്‍ ഇത് പ്രത്യക്ഷത്തില്‍ തന്നെ വീഡിയോ വ്യാജമാണെന്ന് പറയുന്നു. ഫേക്കായ വിവരങ്ങൾ എങ്ങനെ ഇന്റർനെറ്റിൽ കാട്ടുതീ പോലെ പ്രചരിക്കുന്നു എന്നതിന് വലിയ ഉദാഹരണമാണ് ഇതെന്നാണ് പലരും പറയുന്നത്. വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത അമിതാഭ് ഇത് നിയമപരമായ ശക്തമായ നേരിടണം എന്നാണ് പറഞ്ഞത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.