Saturday, June 20, 2026
spot_img
More

    Latest Posts

    ‘വിവാഹം എപ്പോള്‍’? ആ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കൂട്ടുകാരിയുമായി ഷൈന്‍ വേദിയില്‍

    പറയുന്ന അഭിപ്രായങ്ങളായാലും സിനിമാ പ്രൊമോഷന്‍ വേദികളിലെ സാന്നിധ്യമായാലും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചര്‍ച്ച സൃഷ്ടിക്കുന്നയാളാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ താന്‍ ഭാഗഭാക്കാവുന്ന ഒരു പുതിയ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചടങ്ങിലെ സാന്നിധ്യത്തിലൂടെയും ഷൈന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച സൃഷ്ടിച്ചിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് താന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരിയുമായാണ് ഡാന്‍സ് പാര്‍ട്ടി എന്ന സിനിമയുടെ ഇന്നലെ നടന്ന ഓഡിയോ ലോഞ്ചില്‍ ഷൈന്‍ എത്തിയത്. വിവാഹിതരാവുന്ന ആളുകളെന്ന് വിളിച്ചാണ് ഷൈനിനെയും കൂട്ടുകാരിയെയും ചിത്രത്തിന്‍റെ സംവിധായകനായ സോഹന്‍ സീനുലാല്‍ വേദിയിലേക്ക് ക്ഷണിച്ചത്. വേദിയില്‍ നിന്നുള്ള ഇരുവരുടെയും വീഡിയോ റീല്‍സിലും ഷോര്‍ട്ട്സിലുമൊക്കെ വൈറല്‍ ആവുന്നുണ്ട്.

    ഒരാഴ്ച മുന്‍പ് ഷൈന്‍ ഒരു യുവതിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. കുറിപ്പൊന്നുമില്ലാതെയുള്ള ചിത്രത്തിന് താഴെ ഇത് ആരാണെന്ന് ചോദിച്ച് നിരവധി കമന്‍റുകള്‍ എത്തിയിരുന്നു. ഇന്നലെ ഡാന്‍സ് പാര്‍ട്ടി സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയത് ഇവര്‍ ഒരുമിച്ചായിരുന്നു. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ട്വിന്നിംഗ് ഡ്രെസ് കോഡുമായാണ് ഇരുവരും എത്തിയത്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തുമ്പോള്‍ത്തന്നെ ഇത് ആരാണെന്ന് ചോദിച്ച് യുട്യൂബ് ചാനലുകാര്‍ എത്തിയിരുന്നു. ഷൈന്‍ ചേട്ടാ എന്നാ കല്യാണം? ആളെ ഒന്ന് പരിചയപ്പെടുത്താമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ആളോട് തന്നെ ചോദിക്ക് എന്നായിരുന്നു ഷൈനിന്‍റെ മറുപടി. പേരെന്താ എന്ന ചോദ്യത്തിന് സ്വതസിദ്ധമായ രീതിയില്‍ പേരയ്ക്ക എന്നും ഷൈന്‍ ചിരിയോടെ മറുപടി പറഞ്ഞു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.