ഉത്തര്‍പ്രദേശില്‍ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോള്‍ സ്‌കൂട്ടറില്‍ പാമ്ബ്. സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ പാമ്ബിനെ കണ്ട് ഭയന്ന യുവാവ്, വാഹനം റോഡരികില്‍ നിര്‍ത്തി ഓടി മാറിയത് കാരണം കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഹര്‍ദോയ് നഗരത്തിലാണ് സംഭവം.
യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈസമയത്താണ് സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ പാമ്ബിനെ കണ്ടത്. ഉടന്‍ തന്നെ റോഡരികില്‍ വാഹനം നിര്‍ത്തി ഓടി മാറിയത് കാരണം കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് പാമ്ബിനെ പുറത്തേയ്ക്ക് എടുത്തു. തുടര്‍ന്ന് കാട്ടില്‍ കൊണ്ടുപോയി വിടുകയായിരുന്നു.




