സിനിമാ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കെന്നും താൽപര്യമാണ്. അത്തരത്തിൽ പുതിയൊരു വാർത്ത മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തെന്നിന്ത്യൻ നടി ഹൻസിക മോത്വാനിയുമായി ബന്ധപ്പെട്ടതാണ് വാർത്ത.
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ തെന്നിന്ത്യൻ സുന്ദരി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. തമിഴ് സിനിമാ മാധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാർത്ത സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
മുപ്പതുകാരിയായ ഹൻസിക ഒരു അറിയപ്പെടുന്ന ബിസിനസുകാരനെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വരൻ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാഹ നിശ്ചയത്തിനുള്ള തിയ്യതി തീരുമാനിച്ചതായും ഒരുക്കങ്ങൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം നടി ഇതുവരേയും വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
മുമ്പും ഹൻസികയുടെ ജീവിതത്തിൽ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ വിവാഹ നിശ്ചയം വരെ എത്തിയ പ്രണയമായിരുന്നു നടൻ സിമ്പുവുമായിയുള്ളത്.
2013ലാണ് സിമ്പുവും ഹൻസികയും തങ്ങൾ പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ ഉടൻ വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണെന്നും അറിയിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട വാർത്ത ഇരുവരും വർഷങ്ങൾക്ക് മുമ്പ് ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്.
നിരവധി സിനിമകളിൽ സിമ്പുവിനൊപ്പം അഭിനയിച്ച ശേഷമാണ് ഇരുവരും പ്രണയത്തിലായത്. മാത്രമല്ല ഇരുവരും പങ്കെടുത്ത പ്രൈവറ്റ് പാർട്ടി ചിത്രങ്ങളും മുമ്പ് സോഷ്യൽമീഡിയയിൽ ലീക്കായിരുന്നു.
കുറച്ച് വർഷത്തെ പ്രണയത്തിന് ശേഷം ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലാക്കിയ ശേഷം ഇരുവരും വേർപിരിഞ്ഞു.
തന്റെ സിനിമകളുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും പ്രതിസന്ധികളും വർധിച്ച് വന്ന സമയത്ത് തന്നെ സ്നേഹിച്ച പെണ്ണ് പോലും ഉപേക്ഷിച്ച് പോയിയെന്നു അന്ന് കുടുംബവും ആരാധകരും മാത്രമാണ് തനിക്ക് ബലമായി ഉണ്ടായിരുന്നതെന്നും മുമ്പൊരിക്കൽ സിമ്പു തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഹൻസികയുമായി പിരിഞ്ഞ ശേഷവും ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നു. വാല്, മഹാ തുടങ്ങിയ സിനിമകൾ അതിനുള്ള ഉദാഹരണമാണ്.
ഹൻസികയുടെ കരിയറിലെ അമ്പതാമത്തെ ചിത്രമായ മഹാ അടുത്തിടെയാണ് തിയേറ്ററുകളിലെത്തിയത്. സിമ്പു ചിത്രത്തിൽ വളരെ ചെറിയ ഭാഗങ്ങളിൽ മാത്രമെ പ്രത്യക്ഷപ്പെടുന്നുള്ളു.
യു.ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്തത്. ജെ.ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജിബ്രാനാണ് മഹാ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഹൻസികയുമായുള്ള പ്രണയം തകർന്ന ശേഷം സിമ്പു അവിവാഹിതനായി തുടരുകയാണ്.
പിന്നീട് പ്രണയങ്ങളൊന്നും സിമ്പുവിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. അമ്പത് സിനിമകളാണ് ഇതുവരെ ഹൻസികയുടെ കരിയറിൽ സംഭവിച്ചിട്ടുള്ളത്.
അതിൽ വില്ലൻ എന്ന മലയാള സിനിമയും ഉൾപ്പെടും. ഹൻസിക ആദ്യമായി അഭിനയിച്ച മലയാള സിനിമയായിരുന്നു വില്ലൻ. ഹവ, കോയി മില് ഗയാ തുടങ്ങിയ സിനിമകളിൽ ബാലതാരമായി എത്തിയാണ് ഹൻസിക അഭിനയ ജീവിതം ആരംഭിച്ചത്.
അഞ്ചോളം ഹിന്ദി സിനിമകളിലാണ് ഹൻസിക ബാലതാരമായി അഭിനയിച്ചത്. ശേഷം അല്ലു അർജുൻ നായകനായ ഹിറോ എന്ന തെലുങ്ക് സിനിമയിലൂടെ നായികയായി അരങ്ങേറി. അല്ലു അർജുൻ സിനിമകൾ മലയാളത്തിൽ മൊഴിമാറ്റി പ്രദർശിപ്പിച്ച് ഹിറ്റാകാറുണ്ട്.
അക്കൂട്ടത്തിൽ ഹിറ്റായ സിനിമയായിരുന്നു ഹീറോ. അന്ന് മുതലാണ് ഹൻസികയെ മലയാളി പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത്. ശേഷം ഗായകൻ ഹിമേഷ് രശ്മാനിയ നായകനായ ഒരു ഹിന്ദി ചിത്രത്തിൽ നായികയാണ് .
ശേഷമാണ് എങ്കേയും കാതൽ എന്ന ജയം രവി ചിത്രത്തിലൂടെ തമിഴിലേക്ക് എത്തിയത്. ജയം രവിയിൽ തുടങ്ങി വിജയ്, ഉദയനിധി സ്റ്റാലിൻ, ആര്യ, സിദ്ധാർഥ്, സൂര്യ, സിമ്പു തുടങ്ങിയവരുടെയെല്ലാം നായികയായി ഹൻസിക.