ഗായിക അമൃത സുരേഷും സംഗീതസംവിധായകന്‍ ഗോപി സുന്ദറും തമ്മിലുള്ള പ്രണയവും പിന്നീട് രണ്ടാള്‍ക്കും ഇടയിലുണ്ടായ അകല്‍ച്ചയും വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു. ഈയടുത്ത് വാര്‍ത്തകളില്‍ വീണ്ടും അമൃതയുടെ പേര് എത്താൻ കാരണം ആദ്യ ഭര്‍ത്താവ് ബാല നടത്തിയ ചില പരാമര്‍ശങ്ങളാണ്. ആ സമയത്ത് അമൃതയെ പിന്തുണച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ രണ്ടാം ഭർത്താവ് ഗോപി സുന്ദറും എത്തിയിരുന്നു.
ഇപ്പോഴിതാ അമൃതയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫാഷനിലും ഏറെ പരീക്ഷണങ്ങള്‍ നടത്താറുള്ള താരത്തിന്റെ ഔട്ട്ഫിറ്റുകളും സ്‌റ്റൈലുമെല്ലാം ആരാധകര്‍ക്ക് ഇഷ്ടമാണ്. മോഡേണ്‍ ലുക്കിലും നാടന്‍ വേഷത്തിലും ഒരേപോലെ ഭംഗിയുള്ള ചിത്രങ്ങള്‍ അമൃത സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. കറുപ്പണിഞ്ഞ് വശ്യമനോഹരി ആയിയാണ് അമൃത ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.




