Saturday, March 15, 2025
spot_img
More

    Latest Posts

    ലക്ഷ്യമിടുന്നത് 50 കോടിയുടെ അധിക വരുമാനം; 50 രൂപയുടെ ഫീസ് വർദ്ധിപ്പിച്ചത് 2 ലക്ഷം വരെ; സംസ്ഥാന ബഡ്ജറ്റിലെ ഈ തീരുമാനം സ്ത്രീകൾക്ക് കനത്ത തിരിച്ചടിയാകുന്നതെങ്ങനെ?  

    കുടുംബ കോടതികളിലെ വസ്തുതർക്ക കേസുകളില്‍ ഫീസ് വർധിപ്പിക്കാനുള്ള ബജറ്റ് തീരുമാനം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇരുട്ടടിയാവും. അടുത്ത സാമ്ബത്തിക വർഷത്തേക്കുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റില്‍ കുടുംബ കോടതികളില്‍ എത്തുന്ന വസ്തു സംബന്ധമായ കേസുകളില്‍ ഫീസ് 50 രൂപയില്‍ നിന്ന് ഒറ്റയടിക്ക് 200 രൂപ മുതല്‍ 2 ലക്ഷം വരെയാക്കിയാണ് വർധിപ്പിച്ചത്. കുടുംബ കോടതികളിലെ വസ്തു സംബന്ധമായ കേസുകളില്‍ പരാതിക്കാർ ഭൂരിഭാഗവും സ്ത്രീകളാണ് എന്നതും ഇവരില്‍ തന്നെ പരാശ്രയമില്ലാതെ കഴിയുന്നവരാണ് അധികവും. ഇവരെയാണ് സർക്കാർ തീരുമാനം ബാധിക്കുക.

    തനിക്ക് അവകാശപ്പെട്ട സ്വത്ത് തട്ടിയെടുത്തത് തിരികെ ലഭിക്കാൻ പങ്കാളിക്ക് എതിരെ കുടുംബ കോടതികളില്‍ നല്‍കുന്നതാണ് ഈ കേസ്. പരാതിക്കാർ ഇത്തരം കേസുകളില്‍ നിലവില്‍ 50 രൂപ ഫീസാണ് ഹർജി സമർപ്പിക്കുമ്ബോള്‍ നല്‍കുന്നത്. കുടുംബ കോടതികളില്‍ എത്തുന്ന പരാതിക്കാരില്‍ ബഹുഭൂരിപക്ഷവും ഭർത്താവില്‍ നിന്നോ ഭർത്താവിന്റെ വീട്ടുകാരില്‍ നിന്നോ പീഡനം നേരിടേണ്ടി വന്നു എന്ന് പരാതിപ്പെടുന്ന സ്ത്രീകളാണ്. മിക്ക കേസുകളിലും സ്വന്തം വീട്ടുകാരുടെ പിന്തുണ പോലും ഈ സ്ത്രീകള്‍ക്ക് ലഭിക്കാറില്ല.

    ഒരു സ്ത്രീ തന്റെ വിവാഹസമയത്ത് കൈവശം ഉണ്ടായിരുന്നതും ഭർത്താവിന്റെ വീട്ടുകാർ തട്ടിയെടുത്തു എന്ന് പരാതിപ്പെടുന്നതുമായ 50 പവൻ സ്വർണവും 10 ലക്ഷം രൂപയും തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണെങ്കില്‍, ആയതിന്‍റെ നിലവിലെ വിപണി മൂല്യം 33 ലക്ഷം രൂപയാണെങ്കില്‍, അതിന്റെ ഒരു ശതമാനമായ 33,000 രൂപ പരാതി നല്‍കുമ്ബോള്‍ തന്നെ കെട്ടിവയ്ക്കേണ്ടി വരും” – നികുതി നിർദേശത്തിലെ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് എറണാകുളത്തെ അഭിഭാഷകൻ പിജെ പോള്‍സണ്‍

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.