ഒരേ പോലെ മുഖസാദൃശ്യമുള്ളവർ പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. പ്രത്യേകിച്ച് സിനിമാ താരങ്ങളുടേത് പോലെ. അവരെ അപരൻ അല്ലെങ്കിൽ അപര എന്നാണ് അറിയപ്പെടുന്നത്. പൂർണമായും താരങ്ങളുടേത് പോലെ അല്ലെങ്കിലും ഏകദേശം ആ ലുക്കൊക്കെ വന്നാൽ പിന്നെ അയാൾ ആണ് താരം. അത്തരത്തിൽ കൊറിയയിൽ നിന്നുള്ള മാ ഡോങ്-സിയോക് ആണ് കേരളക്കരയിൽ താരമാകുന്നത്. കൊറിയൻ ലാലേട്ടൻ എന്നാണ് മലയാളികൾ ഇദ്ദേഹത്തിന് നൽകിയിരിക്കുന്ന വിശേഷണം. കൊറിയന്‍ സിനാസ്വാദകര്ക്ക് പ്രയങ്കരനാണ് ഇദ്ദേഹം.
ഒരിടവേളയ്ക്ക് ശേഷം മാ ഡോങ്-സിയോക് വീണ്ടും ചർച്ചകളിൽ ഇടംനേടിയിരുന്നു. എമ്പുരാൻ എന്ന മോഹന്‍ലാൽ ചിത്രത്തിൽ ഇദ്ദേഹവും ഉണ്ടെന്ന തരത്തിലായിരുന്നു പ്രചാരണം. എന്നാൽ ഇത് വ്യാജപ്രചാരണമാണ്. ഈ അവസരത്തിൽ മാ ഡോങ്-സിയോകിന്റെ സമ്പത്തിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും നടക്കുകയാണ്. കൊറിയയിലെ ഏറ്റനും സമ്പന്നനായ നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള സിയോക്കിന്റെ ആകെ ആസ്തി 7 മില്യൺ ഡോളറാണ്. അതായത് 58,03,68,950 58 കോടി. 2023 വരെയുള്ള കണക്കാണിതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
