ജനങ്ങൾക്ക് കാണാൻ ഏറെ താല്പര്യം ഉള്ളൊരു കാര്യമാണ് ത്രോബാക്ക് ഫോട്ടോകളും വീഡിയോകളും. പ്രത്യേകിച്ച് സിനിമാതാരങ്ങളുടേതും സോഷ്യൽ മീഡിയ ഫെയിമുകളുടേതും. ഇത്തരം ഫോട്ടോകളും മറ്റും ഞൊടിയിട കൊണ്ടാണ് വൈറലായി മാറുന്നതും. അത്തരത്തിലൊരു ഫോട്ടോയാണ് സോഷ്യൽ ലോകത്ത് ഇപ്പോൾ ചുറ്റിക്കറങ്ങുന്നത്. നിറം മങ്ങിത്തുടങ്ങിയൊരു ഓർമ ചിത്രം ആണ് പുറത്തുവന്നിരിക്കുന്നത്. ഇത് ഷെയർ ചെയ്തിരിക്കുന്നത് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയാണ്. ഫ്രെയിമിൽ ഉള്ളത്. സുരേഷ് ഗോപിയും
മുഖ്യമന്ത്രി പിണറായി വിജയനുമാണ്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും ഫോട്ടോയിൽ ഉണ്ട്.
ഒപ്പം ഒരു യുവാവും ഒരു കുട്ടിക്കുറുമ്പിയും. സുരേഷ് ഗോപിയെ കൗതുകത്തോടെ നോക്കിനിൽക്കുന്ന കൊച്ചുമിടുക്കിയെ ആണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. ഇത് മറ്റാരുമല്ല ഫോട്ടോ ഷെയർ ചെയ്ത ദിയ തന്നെയാണ്. എന്നാൽ ഇത് എപ്പോൾ, എവിടെ വച്ചെടുത്ത ഫോട്ടോ ആണെന്ന് ദിയ വ്യക്തമാക്കിയിട്ടില്ല. എന്തായാലും ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.
