തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. എസ്എസ്എല്‍സി- പ്ലസ് ടു, യൂണിവേഴ്സ്റ്റി പരീക്ഷകളെ ബന്ദ് ബാധിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. അതേസമയം ബന്ദ് പിൻവലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
