സിനിമാ ലോകത്ത് ഏറെ നാളുകളായി തുടരുന്ന ഗോസിപ്പാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയം. തെലുങ്ക് സിനിമകളിലെ യുവ താരങ്ങളായി ഉയർന്ന് വന്ന സമയം മുതൽ ഈ ഗോസിപ്പ് പരക്കുന്നുണ്ട്. ഗീതാ ഗോവിന്ദം, ഡിയർ കംറേഡ് തുടങ്ങിയ സിനിമകളിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിച്ചിരുന്നു.
ബിഗ് സ്ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ ഓഫ് സ്ക്രീനിലും ഉള്ള കെമിസ്ട്രി ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഇതോടെയാണ് ഇത്തരത്തിൽ ഗോസിപ്പ് പരക്കാൻ തുടങ്ങിയത്.
എന്നാൽ ഇത്തരം അഭ്യൂഹങ്ങളെ രണ്ട് പേരും തള്ളിക്കളയുകയാണുണ്ടായത്. തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും അനാവശ്യ ഗോസിപ്പുകൾ ആണിതെന്നുമായിരുന്നു വിജയ് ദേവരെകൊണ്ട പറഞ്ഞത്. രശ്മികയും ഇത് തന്നെ ആവർത്തിച്ചു. ഗീതാ ഗോവിന്ദത്തിന് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. രണ്ട് പേരും തങ്ങളുടേതായ സിനിമകളിലേക്ക് നീങ്ങിയെങ്കിലും രശ്മിക-വിജയ് ദേവരകൊണ്ട ഗോസിപ്പ് അതുപോലെ തുടർന്നു.
രശ്മികയുടെ ആദ്യ ബോളിവുഡ് സിനിമയായ ഗുഡ്ബൈ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവെ രശ്മികയ്ക്ക് വരുന്ന ചോദ്യങ്ങളും ഈ ഗോസിപ്പിനെക്കുറിച്ചാണ്.
നേരത്തെ വിജയ് ദേവരകൊണ്ട ലൈഗർ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കവെയും നടന് നേരെ വന്ന ചോദ്യങ്ങൾ രശ്മികയെക്കുറിച്ചായിരുന്നു. എന്നാൽ തങ്ങൾ സുഹൃത്തുക്കളാണെന്നായിരുന്നു അപ്പോഴും ആവർത്തിച്ചത്. ഇപ്പോഴിതാ ഗോസിപ്പിന് ആക്കം കൂട്ടുന്ന മറ്റൊരു വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.
മാലിദ്വീപിലേക്ക് ഒരുമിച്ച് പോയിരിക്കുയാണ് വിജയ് ദേവരകൊണ്ടയും രശ്മികയും. വെക്കേഷൻ സമയം ആഘോഷിക്കാനാണ് യാത്രയെന്നാണ് വിവരം. എയർപോർട്ടിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഗോസിപ്പുകൾ പ്രചരിക്കുന്നതിനിടെയാണ് താരങ്ങൾ ഒരുമിച്ച് യാത്ര പോയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
നേരത്തെ രശ്മികയെക്കുറിച്ച് വിജയ് ദേവരകൊണ്ട സംസാരിച്ചിരുന്നു. രശ്മിക വളരെ അടുത്ത സുഹൃത്താണ്. കരിയറിൽ വിജയവും പരാജയും ഒരുമിച്ച് കണ്ടവരാണ് ഞങ്ങൾ. അതിനാൽ തന്നെ ആത്മബന്ധം ഉടലെടുത്തിട്ടുണ്ടെന്നുമായിരുന്നു വിജയ് ദേവരകൊണ്ട പറഞ്ഞത്.
തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇപ്പോൾ ബോളിവുഡിലേക്കും ചുവടു വെച്ചിരിക്കുകയാണ്. അമിതാബ് ബച്ചനോടൊപ്പമാണ് ഗുഡ്ബൈ എന്ന സിനിമയിൽ രശ്മിക അഭിനയിച്ചിരിക്കുന്നത്. നടി തെന്നിന്ത്യയിൽ ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്തമാണ് ഈ സിനിമ.
ഗുഡ്ബൈക്ക് മുമ്പാണ് വിജയ് ദേവരകൊണ്ടയുടെ ലൈഗർ എന്ന സിനിമ റിലീസ് ചെയ്തത്. വൻ പരാജയം ആയിരുന്നു ലൈഗർ. വിജയ് ദേവരകൊണ്ടയുടെ ആദ്യ ബോളിവുഡ് സിനിമ ആയിരുന്നു ഇത്. പാൻ ഇന്ത്യൻ തലത്തിലൊരുങ്ങിയ ബിഗ് ബജറ്റ് സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ പരാജയം ആയി.
