അഭിനയം മാത്രമല്ല മുണ്ടുടുത്ത് പറമ്ബിലിറങ്ങി കിളയ്ക്കാനും പറ്റുമെന്ന് ആരാധകര്‍ക്ക് കാണിച്ചുകൊടുത്തിരിക്കുകയാണ് നടി പത്മപ്രിയ. വീടിന്റെ പിന്‍വശത്തെ മുറ്റത്ത് കൃഷി ചെയ്യാനാണ് പത്മപ്രിയ തൂമ്ബയെടുത്ത് മണ്ണ് കിളയ്ക്കുന്നത്. ഇതിന്റെ വിഡിയോ നടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്
ഒരിടവേളയ്ക്കു ശേഷം വീണ്ടും കാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് പത്മപ്രിയ. ബിജു മേനോന്‍ നായകനായി എത്തിയ ഒരു തെക്കന്‍ തല്ലുകേസിലാണ് നടി അവസാനം അഭിനയിച്ചത്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം എത്തിയ പത്മപ്രിയയുടെ മലയാള ചിത്രം കൂടിയായിരുന്നു ഇത്.
