
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം നേടിയെടുത്ത് മലയാളത്തില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. സിനിമയില്‍ വന്നതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും പഠനത്തെ കുറിച്ചുമൊക്കെ അടുത്തിടെ നടന്‍ വലിയ തുറന്ന് പറച്ചില്‍ നടത്തി. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇന്ദ്രന്‍സ് നടത്തിയ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.
ഡബ്ല്യൂസിസി ഇല്ലായിരുന്നുവെങ്കിലും ആക്രമണത്തിന് ഇരയായ നടിയെ കൂടുതല്‍ പേര്‍ പിന്തുണയ്ക്കുമായിരുന്നുവെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്. ഈ കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് ഒരഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
എന്നാല്‍ ആക്രമണത്തിന് ഇരയായ നടിയെ തള്ളിപ്പറയുകയും ദിലീപിന് പിന്തുണ നല്‍കുകയും ചെയ്തുവെന്ന് ആരോപിച്ച് ഇന്ദ്രന്‍സ് വിവാദത്തിലായി. പലമേഖലകളില്‍ നിന്നും ഇന്ദ്രന്‍സിന്റെ വാക്കുകള്‍ക്ക് വിമര്‍ശനം ഉയര്‍ന്നു. ഇതോടെ വിഷയത്തില്‍ വ്യക്തത വരുത്തി കൊണ്ട് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച പുതിയ കുറിപ്പിലൂടെയാണ് ഇന്ദ്രന്‍സ് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയത്.
‘കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു.
എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെ തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്. മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.. എല്ലാവരോടും സ്‌നേഹം, ഇന്ദ്രന്‍സ്..,’ എന്നും പറഞ്ഞാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇന്ദ്രന്‍സിന്റെ പോസ്റ്റിന് താഴെ
എന്നാല്‍ ഇന്ദ്രന്‍സിന്റെ പോസ്റ്റിന് താഴെയും നിരവധി കമന്റുകളാണ് ഉയര്‍ന്ന് വരുന്നത്. ഇരയ്ക്കൊപ്പം നില്‍ക്കേണ്ട നിങ്ങളെ പോലുള്ളവര്‍ കുറ്റാരോപിതനായ ഒരാളെ സപ്പോര്‍ട്ട് ചെയ്യുന്നത് കാണുമ്പോള്‍ തീര്‍ച്ചയായും വിഷമം ഉണ്ട്. ഇത്തരം അഭിപ്രായങ്ങള്‍ നിങ്ങളില്‍ നിന്നും ആരും പ്രതീക്ഷിക്കുന്നില്ല. പിന്നെ കോടതിയില്‍ ഉള്ള ഒരു കേസിനെ കുറിച്ച് അഭിപ്രായം പറയുന്നതും ഒഴിവാക്കാമായിരുന്നു, എന്നാണ് ഒരാള്‍ ഇന്ദ്രന്‍സിനോട് പറയുന്നത്.
ഒരോ വ്യക്തിക്കും അവരുടെതായ ബോധവും, ബോദ്ധ്യങ്ങളുമുണ്ട്. അത് ഭൂരിപക്ഷം നോക്കി തീരുമാനിക്കാന്‍ കഴിക്കുന്നതല്ല. ഇന്ദ്രന്‍സ് ചേട്ടാ. അവനവന്റെ വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധത ഉണ്ടായാല്‍ മാത്രം മതി. നമ്മള്‍ സംസാരിക്കുന്നത് കൈയ്യടിക്ക് വേണ്ടിയല്ല, മറിച്ച് ഹൃദയം പറയുന്നത് പോലെ ആവണം. താങ്കള്‍ ഒരു നല്ല മനസ്സിന്റെ ഉടമയെന്ന് കരുതുന്നു.
പ്രിയപ്പെട്ട ഇന്ദ്രന്‍സ്, താങ്കളെ ഞാനടക്ക ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. അതുകൊണ്ട് വാക്കുകള്‍ വളരെ ശ്രദ്ധിച്ചു ഉപയോഗിക്കുക. ഇരയോടൊപ്പമാണ്, എന്നാല്‍ ദിലീപിന് വേണ്ടി പ്രാര്‍ഥിക്കുന്നു എന്ന് പറഞ്ഞൊരു സൂപ്പര്‍താരത്തെയാണ് ഇത് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്, എന്ന് തുടങ്ങി നിരവ ധി കമന്റുകളാണ് ഇന്ദ്രന്‍സിന്റെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. ഇന്ദ്രന്‍സിന്റെ വിവാദമായ പ്രസ്താവന ഇങ്ങനെയാണ്.. ‘സ്ത്രീസമത്വത്തിനായി വാദിക്കുന്നത് തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഉയര്‍ന്നവരും പുരോഗതി കൈവരിച്ചിട്ടുള്ളവരുമാണ്. അത് മനസിലാക്കത്തവരാണ് സമത്വത്തിന് വേണ്ടി വാദിക്കുന്നത്. സിനിമ മേഖല സമൂഹത്തിന്റെ ഒരു ഭാഗമാണ്. സമൂഹത്തിലുള്ള എല്ലാം പ്രശ്നങ്ങളും സിനിമാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. പ്രശ്‌നങ്ങളെ എത്ര മാത്രം ഒരു സംഘടനയ്ക്ക് ചെറുക്കാനാകും, സ്വയം സുരക്ഷ ഉറപ്പാക്കുക എന്നല്ലാതെ ഇതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല കുറച്ചധികം പേര്‍ പിന്തുണയുമായി രംഗത്ത് വന്നേനെ എന്നുമാണ്,’ ഇന്ദ്രന്‍സ് പറഞ്ഞത്. Be the first one to Comment ഇവരൊക്കെ ഇത്ര ചീപ്പായിരുന്നോ? ആരാധകർ ഞെട്ടിയ അവിഹിത ബന്ധങ്ങള്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖോ? കിങ് ഖാൻ്റെ സ്വത്തുക്കൾ വിട്ടുകൊടുക്കാതെ മോഹന്‍ലാലും മമ്മൂട്ടിയും; 2023ല്‍ മലയാള താരങ്ങള്‍ വാങ്ങുന്നത് കോടികൾ ഇത് വീടോ സ്റ്റാർ ഹോട്ടലോ? നൂറ് കോടി വരെ വിലയുള്ള താരങ്ങളുടെ വീടുകൾ മലയാള സിനിമയിലെ ഏറ്റവും സമ്പന്നൻ മോഹൻലാലോ? താരങ്ങളുടെ സ്വത്തുക്കൾ ഇതാ പോസ്റ്റ് ഒന്നിന് രണ്ട് കോടി! ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം ആര്? അജിത്തിനെ തൊടാന്‍ പോലും പറ്റാതെ വിജയ്; തമിഴ് താരങ്ങളുടെ 2023ലെ പ്രതിഫലം ഇവിടെ മാത്രമല്ല, അങ്ങ് മുംബെെയിലുമുണ്ട് പിടി; മുംബെെയില്‍ വീടുള്ള തെന്നിന്ത്യന്‍ താരങ്ങള്‍ സിദ്ധാർത്ഥിനോ കിയാരയ്‌ക്കോ, ആർക്കാണ് കൂടുതല്‍ സ്വത്തുള്ളത്? താരങ്ങളുടെ ആസ്തിയിതാ കല്യാണം വരെ വിറ്റ് കാശാക്കി; വിവാഹ വീഡിയോ ഒടിടിയ്ക്ക് നൽകിയ താരങ്ങൾ ഇവരൊക്കെ ഇത്ര ചീപ്പായിരുന്നോ? ആരാധകർ ഞെട്ടിയ അവിഹിത ബന്ധങ്ങള്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖോ? കിങ് ഖാൻ്റെ സ്വത്തുക്കൾ



