കണ്ണകി, നാല് പെണ്ണുങ്ങൾ എന്നി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നടിയാണ് നന്ദിത ദാസ്. മലയാളത്തിൽ വളരെ ചുരുക്കം സിനിമകളെ നടി ചെയ്തിട്ടുള്ളൂ. എങ്കിലും ചെയ്ത സിനിമകളിലൂടെ നടി ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു.
ഹിന്ദി, തമിഴ് ഉൾപ്പെടെയുള്ള ഭാഷകളിലും നന്ദിത സാന്നിധ്യമറിയിച്ചിട്ടുണ്ട്. സമാന്തര സിനിമകളിലാണ് നടിയെ കൂടുതലും കണ്ടിരിക്കുന്നത്. അഭിനയത്തിന് പുറമെ സംവിധാന രംഗത്ത് നന്ദിത ദാസ് ശ്രദ്ധേയയായി.
2008 ൽ ഫിറാഖ് എന്ന സിനിമയിലൂടെയാണ് നന്ദിത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. സിഗ്വാറ്റോയാണ് നന്ദിതയുടെ പുതിയ സിനിമ. പൊതുവെ കണ്ട് വരുന്ന നായികാ സങ്കൽപ്പങ്ങളിൽ പെട്ടയാളല്ല നന്ദിത. എങ്കിലും നടിയുടെ കരിയർ വളർച്ചയ്ക്ക് ഇത് തടസ്സമായില്ല. ഇരുണ്ട നിറമായതിനാൽ തനിക്കുണ്ടായ ഒരുനുഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നന്ദിതയിപ്പോൾ.
നിറത്തെ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ പറയുമ്പോൾ തന്നെ ആളുകളുടെ ചിന്തകൾ എത്ര ആഴത്തിലുള്ളതാണെന്നു നടി ചൂണ്ടിക്കാട്ടി. നിറം സംബന്ധിച്ചുള്ള ചർച്ചകളിൽ താൻ പങ്കെടുത്തിട്ടുണ്ട്. മൂന്ന് നാല് തവണ കോളേജുകളിൽ ഇത് നടന്നിട്ടുണ്ട്. നിങ്ങൾക്ക് കറുത്ത നിറമായിട്ടും എങ്ങനെ ഇത്ര അത്മവിശ്വാസത്തോടെയിരിക്കാൻ പറ്റുന്നെന്ന് ഒരു പെൺകുട്ടി ചോദിച്ചു.
ഞാൻ ആശ്ചര്യപ്പെട്ടു.. കാരണം അങ്ങനെ ഞാൻ ചിന്തിച്ചിരുന്നില്ല. എന്തെന്നാൽ അച്ഛനും അമ്മയും അത്തരമൊരു ചിന്ത എന്റെ തലയിലേക്ക് വെച്ചിരുന്നില്ലെന്നും നടി അഭിപ്രായപ്പെട്ടു. ഇരുണ്ട നിറമായതിനാൽ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് നന്ദിത നേരത്തെയും സംസാരിച്ചിട്ടുണ്ട്.
മാനസ് എന്ന യുവാവിന്റെ കഥയാണ് നന്ദിതയുടെ സ്വിഗാറ്റോയെന്ന സിനിമ പറയുന്നത്. കൊവിഡ് മഹാമാരി സമയത്ത് ജോലി നഷ്ടപ്പെട്ട മാനസ് പിന്നീട് സ്വിഗാറ്റോ എന്ന ഫുഡ് ഡെലിവറി ആപ്പിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം.
53 കാരിയായ നന്ദിതയ്ക്ക് സ്കൂളിൽ പഠിക്കുന്ന ഒരു മകനുണ്ട്. 2010 ൽ നടൻ നടൻ സുബോധ് മസ്കാരയെ നന്ദിത വിവാഹം കഴിച്ചിരുന്നു. എന്നാൽ 2017 ഓടെ ഇരുവരും വേർപിരിഞ്ഞു. മകൾ വിഹാനെ നന്ദിതയാണ് നോക്കുന്നത്.
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ഒറ്റയ്ക്ക് മകനെ വളർത്തുന്നതിനെക്കുറിച്ച് നന്ദിത സംസാരിച്ചിരുന്നു. മകനുമായി തുറന്ന് സംസാരിക്കുന്നയാളാണ്. അവനോടൊപ്പം യാത്രകൾ പോവുന്നു. സിംഗിൾ പാരന്റ് ആയതിന്റെ ബുദ്ധിമുട്ടുകളുണ്ട്.
അതോടൊപ്പം അത് മനോഹരവുമാണെന്നും നന്ദിത അഭിപ്രായപ്പെട്ടു. അമ്മ ജോലിക്ക് പോവുന്നത് മക്കൾ ചെറുപ്പത്തിലേ കാണേണ്ടതുണ്ട്. അത് മറ്റ് സ്ത്രീകൾ മകൻ ബഹുമാനിക്കാൻ ഉപകരിക്കുമെന്നും നടി വ്യക്തമാക്കി. സിനിമാ ലോകത്തുള്ള വർണ വിവേചനത്തെ പറ്റി നേരത്തെ നിരവധി പേർ സംസാരിച്ചിട്ടുണ്ട്. ഫെയർനെസ് ക്രീമുകളുടെ പരസ്യത്തോട് നോ പറഞ്ഞ നടിമാരുമുണ്ട്. നായിക നിരയിൽ വെളുത്ത നിറമല്ലാത്ത നായികമാർ അപൂർവമാണ്. തമിഴ്, തെലുങ്ക് സിനിമകളിൽ ഇരുനിറക്കാരായ ദക്ഷിണേന്ത്യൻ സ്ത്രീകൾക്ക് പകരം ഉത്തരേന്ത്യയിൽ നിന്നുള്ള നടിമാരെ കൊണ്ട് വരികയാണെന്നും നേരത്തെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോൾ ഇതിൽ മാറ്റം വരുന്നുണ്ടെന്നും അഭിപ്രായമുണ്ട്.
