ഒടിടി റിലീസിനു വേണ്ടി സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ ചിത്രമാണ് ചതുരം. കഴിഞ്ഞ വര്‍ഷം നവംബറില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ രചന സിദ്ധാര്‍ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് എത്തുന്നത്. മാർച്ച് 9 മുതൽ ചിത്രം സ്ക്രീൻ ചെയ്തു തുടങ്ങും. സ്വാസികയുടെ ചൂടൻ രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രത്തിൻറെ ഒടിടി സ്പെഷ്യൽ ട്രെയിലർ റിലീസ് ചെയ്തിട്ടുള്ളത്.
സൈന സബ്സ്ക്രിപ്ഷൻ പ്ലാനിലൂടെയോ, റെന്റ് ചെയ്തോ സിനിമ കാണാനുള്ള അവസരം പ്രേക്ഷകർക്ക് പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്.
