തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടിയാണ് പായൽ ഘോഷ്. ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്.
രാഷ്ട്രീയത്തിലും സജീവമാണ് താരം. റിപ്പബ്ലിക്കൻ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട് പായൽ ഘോഷ്.
പതിനേഴാം വയസിൽ ബിബിസിയുടെ ഒരു ടെലിഫിലിമിലൂടെയാണ് പായൽ ഘോഷ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അതിനു ശേഷം പ്രയാണം എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു നടിയുടെ തെന്നിന്ത്യൻ സിനിമ അരങ്ങേറ്റം.
പിന്നീട് കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മൂന്നോളം സിനിമകളിലാണ് നടി അഭിനയിച്ചത്. അതിനിടെ ചില വിവാദ പരാമര്ശങ്ങളിലൂടെയും മറ്റും പായൽ ശ്രദ്ധ നേടിയിട്ടുണ്ട്.
ഇപ്പോഴിതാ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെയുള്ള പായൽ ഘോഷിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ചർച്ചയായി മാറുന്നത്. ഇന്നലെയാണ് നടനെതിരെ ഗുരുതരമായൊരു ആരോപണം ഉന്നയിച്ച് പായൽ പോസ്റ്റ് ഇട്ടത്.
സൗത്ത് ഇന്ത്യയിലെ പല സംവിധായകരോടൊപ്പവും പ്രവർത്തിച്ചപ്പോഴും തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ വെറും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ സംവിധായകൻ തന്നെ പീഡിപ്പിച്ചു ചെയ്തു എന്നാണ് പായലിന്റെ പോസ്റ്റ്.
‘തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ രണ്ടു ദേശീയ അവാർഡ് ജേതാക്കളായ സംവിധായകർക്ക് ഒപ്പവും മറ്റു സംവിധായകർക്കൊപ്പവും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഒരാൾ പോലും എന്നെ മോശമായി സ്പർശിക്കുക പോലും ചെയ്തിട്ടില്ല,’
