തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ ഹിറ്റ് നായിക നടിയാണ് സമാന്ത. പ്രശസ്തിയുടെ നെറുകയിൽ നിൽക്കുന്ന സമാന്ത ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിച്ച് മുന്നോട്ട് കുതിക്കുകയാണ്.
വിവാഹ മോചനം, ഇതിന് ശേഷമുണ്ടായ ആക്ഷേപങ്ങൾ, അപ്രതീക്ഷിതമായി വന്ന മയോസിറ്റിസ് എന്ന രോഗം എന്നിവയെല്ലാം സമാന്ത ഒറ്റയ്ക്ക് നേരിട്ടു.
ഇത്രയും പ്രശ്നങ്ങൾക്കിടയിലും കരിയറിൽ താഴ്ചയുണ്ടാവാതിരിക്കാൻ സമാന്ത ശ്രദ്ധിച്ചു. വിവാഹ മോചനത്തിന് ശേഷം നടിയുടെ കരിയർ ഗ്രാഫ് കുതിച്ചുയരുകയാണ്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ൽ വിവാഹിതരാവുകയായിരുന്നു സമാന്തയും നാഗചൈതന്യയും. എന്നാൽ 2021 നവംബറിൽ ഇരുവരും വേർപിരിഞ്ഞു.
പരസ്പരം അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെ നാല് വർഷത്തെ വിവാഹ ബന്ധം രണ്ട് പേരും അവസാനിപ്പിക്കുകയായിരുന്നു.
വിവാഹ മോചനം നടന്നിട്ട് രണ്ട് വർഷത്തോടടുത്തെങ്കിലും ഇപ്പോഴും ഈ വിഷയം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവാറുണ്ട്. സമാന്തയ്ക്കും നാഗചൈതന്യക്കും ഇത് പലപ്പോഴും തലവേദന ആവാറുമുണ്ട്. നിരന്തരമായി തങ്ങളുടെ ഡിവോഴ്സ് വാർത്ത വാർത്തയാവുന്നത് ബുദ്ധിമുട്ടാണ്. ഞാനും സമാന്തയും മാറ്റങ്ങളുമായി പൊരുത്തപ്പെട്ടു. പിന്നെയും ഇത്തരം പ്രചരണങ്ങൾ എന്തിനാണെന്നാണ് നാഗചൈതന്യ മുമ്പൊരിക്കൽ ചോദിച്ചത്. നാഗചൈതന്യ കുടുംബത്തെയും മകന്റെ വിവാഹ മോചനം വിഷമിപ്പിച്ചിരുന്നു. ആഘോഷ പൂർവമാണ് നാഗചൈതന്യ-സമാന്ത വിവാഹം 2017 ൽ നടന്നത്, സമാന്തയ്ക്ക് നാഗചൈതന്യയുടെ പിതാവ് നാഗാർജുനയെ നേരത്തെ അറിയാമായിരുന്നു. നാഗചൈതന്യും സമാന്തയും നാഗാർജുനയും ഒരുമിച്ച് നേരത്തെ സിനിമയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ നാഗാർജുനയെക്കുറിച്ചുള്ള പുതിയൊരു അഭ്യൂഹമാണ് പുറത്ത് വരുന്നത്. സമാന്ത മുഖം കാണിച്ചിരുന്ന പരസ്യ ചിത്രത്തിൽ ഇപ്പോൾ സമാന്തയെ കാണാനില്ല. പകരം നാഗാർജുനയെയും നടി പൂജ ഹെഗ്ഡെയുമാണുള്ളത്. എന്തുകൊണ്ടാണ് സമാന്തയെ പരസ്യത്തിൽ കാണാത്തതെന്നാണ് ഇപ്പോൾ വരുന്ന ചോദ്യം.
നടിയെ നാഗാർജുന മാറ്റി നിർത്തിയതാണോ മുൻ ഭർത്താവിന്റെ അച്ഛനോടൊപ്പം അഭിനയിക്കാൻ സമാന്ത വിസമ്മതിച്ചതാണോയെന്നും വ്യക്തമല്ല. പഴയതൊന്നും മറക്കാതെ കരിയറിലേക്ക് വലിച്ചിഴക്കണോയെന്നാണ് സോഷ്യൽ മീഡിയ ഇതേക്കുറിച്ച് ചോദിക്കുന്നത്. താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം സമാന്തയോട് വളരെ സ്നേഹമുള്ള ആളാണ് നാഗാർജുന. മകൻ നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം വേർപിരിഞ്ഞെങ്കിലും നാഗാർജുന സമാന്തയെക്കുറിച്ച് മോശമായി ഒരിടത്തും സംസാരിച്ചിട്ടില്ല. മാത്രമല്ല വിവാഹവും വിവാഹവും മോചനവും അക്കിനേനി കുടുംബത്തെ സംബന്ധിച്ച് വലിയ സംഭവമല്ല. നാഗാർജുനയുൾപ്പെടെ ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ്. ഇളയ മകൻ അഖിൽ അഖിൽ അക്കിനേനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും ഈ ബന്ധം പിന്നീട് വേണ്ടെന്ന് വെച്ചു. അടുത്തിടെയാണ് സമാന്തയ്ക്ക് ജീവിതത്തിൽ അപ്രതീക്ഷിത പ്രതിസന്ധി ഘട്ടങ്ങൾ വരുന്നത്. മയോസിറ്റിസ് എന്ന അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു നടി. ഇപ്പോൾ നടി വീണ്ടും തന്റെ സിനിമാ ഷൂട്ടുകൾ പുനരാരംഭിച്ചിട്ടുണ്ട്. സിതാഡെൽ ആണ് സമാന്തയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന പ്രൊജക്ട്. ശാകുന്തളമാണ് നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഈ സിനിമയുടെ ഷൂട്ടിംഗിന് ശേഷമാണ് നടിയുടെ അസുഖ വിവരം പുറത്ത് വരുന്നത്. മലയാളിയായ ദേവ്മോഹനും സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നു. യശോദയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം മികച്ച കലക്ഷൻ നേടി. നടൻ ഉണ്ണി മുകുന്ദനും സിനിമയിൽ പ്രധാന വേഷത്തിലെത്തി. ഖുശി, അറേഞ്ച്മെന്റ്സ് ഓഫ് ലൗ എന്നിവയാണ് നടിയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകൾ. മുൻ ഭർത്താവ് നാഗചൈതന്യയും കരിയറിന്റെ തിരക്കുകളിലാണ്. ലാൽലാൽ സിംഗ് ഛദ്ദയാണ് നാഗചൈതന്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
