തമിഴ് സിനിമയിൽ മൾട്ടി ടാലന്റഡായ വളരെ കുറച്ച് താരങ്ങൾ മാത്രമെയുള്ളു. അക്കൂട്ടത്തിൽ രണ്ടുപേരാണ് നടി ആൻഡ്രിയ ജെറമിയയും സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദറും. ആൻഡ്രിയ ഇപ്പോൾ വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന നടിയാണ്. എന്നാൽ അനിരുദ്ധ് തമിഴ് സിനിമയിലെ തന്നെ റോക്ക് സ്റ്റാറാണ്.
താരം സംഗീതം നൽകുന്നതും ആലപിക്കുന്നതുമായ എല്ലാ ഗാനങ്ങളും ഹിറ്റാണ്. അനിരുദ്ധാണോ സംഗീതം… എങ്കിൽ ആ ഗാനം ഷുവർ ഷോട്ട് ഹിറ്റായിരിക്കും. സിനിമയുടെ ഗ്ലാമർ ലോകത്ത് എത്തിപ്പെടുന്ന എല്ലാ താരങ്ങളെ കുറിച്ചും ഗോസിപ്പുകൾ വരുന്നത് സർവ സാധാരണമാണ്. ഒരുമിച്ച് വർക്കുകൾ ചെയ്യുമ്പോൾ താരങ്ങൾ തമ്മിൽ അടുപ്പും കൂടും. അപ്പോഴാണ് ഇത്തരം ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങുക. 2012ൽ അനിരുദ്ധ് രവിചന്ദറും ആൻഡ്രിയ ജെറമിയയും തമ്മിലുള്ള ചില സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ ലീക്കായിരുന്നു.
അന്ന് അനിരുദ്ധിന്റെ തുടക്കകാലമായിരുന്നു. ആദ്യം പലരും ഇരുവരുടേയും സ്വകാര്യ ചിത്രങ്ങൾ എന്ന പേരിൽ മറ്റാരുടെയങ്കിലും ചിത്രങ്ങൾ മോർഫ് ചെയ്തതായിരിക്കും എന്നാണ് വിശ്വസിച്ചിരുന്നത്. കാരണം ഇത്തരം ഇന്റിമേറ്റ് ചിത്രങ്ങൾ വ്യപകമായി പ്രചരിക്കുന്ന കാലമായിരുന്നു അത്. കൊലവെറി സോങ് ബ്ലോക്ക്ബസ്റ്റർ അടിച്ച് നിൽക്കുന്ന സമയം കൂടിയായിരുന്നു.
അതിനാൽ തന്നെ അനിരുദ്ധിന് വലിയൊരു ആരാധകവൃന്ദം ഉണ്ടായിരുന്നു. പലരും ആൻഡ്രിയയ്ക്കൊപ്പമുള്ള അനിരുദ്ധിന്റെ ഇന്റിമേറ്റ് ചിത്രങ്ങൾ കണ്ട് അമ്പരന്നു. ചിത്രങ്ങൾ പ്രചരിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന് പ്രേക്ഷകർക്കും ആരാധകർക്കും മനസിലായി. റിപ്പോർട്ട് അനുസരിച്ച് ആ സമയത്ത് അനിരുദ്ധിന് 22 വയസായിരുന്നു പ്രായം. ആൻഡ്രിയയ്ക്ക് 27 വയസും.
ചിത്രങ്ങൾ പുറത്തായ ശേഷം ഇരുവരുടേയും പ്രായം തമ്മിൽ വലിയ വ്യത്യാസമുള്ളതും ആരാധകർക്കിടയിൽ ചർച്ചയായി. ചിത്രങ്ങൾ ലീക്കായി കുറച്ചുനാൾ പിന്നിട്ട ശേഷം ഇരുവരും പ്രതികരിച്ച് രംഗത്തെത്തി. തങ്ങളുടെ ലീക്കായ ചിത്രങ്ങളുടെ പേരിൽ ഖേദിക്കുന്നില്ലെന്നാണ് ഇരുവരും പറഞ്ഞത്. ഇത്തരം കാര്യങ്ങൾ ഓൺലൈനിൽ വരാൻ പാടില്ലായിരുന്നുവെന്നും എന്നാൽ ലീക്കായതിനെ കുറിച്ച് ആശങ്കയില്ലെന്നും ആൻഡ്രിയ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
തന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ആളുകളാണ് ശക്തിയുടെ നെടുംതൂണായി ആ സമയത്ത് തനിക്കൊപ്പം നിന്നതെന്ന് നടി പറഞ്ഞതായും റിപ്പോർട്ടുണ്ട്. ആ ചിത്രങ്ങൾ 18 മാസം പഴക്കമുള്ളതാണ്. ഞാനും അനിരുദ്ധും അത്തരമൊരു കാര്യത്തിൽ ലജ്ജിക്കുന്നില്ല. ഞങ്ങൾ പങ്കിട്ട മനോഹരമായ ഒരു ബന്ധമായിരുന്നു അത്. പക്ഷെ ഞങ്ങൾക്ക് അത് പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. എന്നാണ് ആൻഡ്രിയ പറഞ്ഞത്.
തന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യമുള്ള ആളുകളാണ് ശക്തിയുടെ നെടുംതൂണായി ആ സമയത്ത് തനിക്കൊപ്പം നിന്നതെന്ന് നടി പറഞ്ഞതായും റിപ്പോർട്ടുണ്ട്. ആ ചിത്രങ്ങൾ 18 മാസം പഴക്കമുള്ളതാണ്. ഞാനും അനിരുദ്ധും അത്തരമൊരു കാര്യത്തിൽ ലജ്ജിക്കുന്നില്ല. ഞങ്ങൾ പങ്കിട്ട മനോഹരമായ ഒരു ബന്ധമായിരുന്നു അത്. പക്ഷെ ഞങ്ങൾക്ക് അത് പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. എന്നാണ് ആൻഡ്രിയ പറഞ്ഞത്.
സ്ത്രീകളെ ചുംബിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന തരത്തിലുള്ള ആളല്ല ഞാൻ. എന്റെ മാതാപിതാക്കൾ എന്നെ ചില മൂല്യങ്ങളോടെ വളർത്തിയതാണ്. ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും ഇടയിൽ അവർ എന്നോടൊപ്പം നിന്നു. ഭൂതകാലത്തിൽ നിന്ന് എന്നെ വ്യതിചലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴുള്ളതും നടക്കുന്നതും എന്നാണ് ഇന്ത്യ ടുഡെയോട് സംസാരിക്കവെ മുമ്പൊരിക്കൽ അനിരുദ്ധ് പറഞ്ഞത്.
രജനികാന്തിന്റെ ബന്ധുവാണ് അനിരുദ്ധ് രവിചന്ദർ. സെൽഫി പുള്ള, വാത്തി കമിംഗ്, അറബി കുത്ത് തുടങ്ങി നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകിയത് അനിരുദ്ധാണ്. നിലവിൽ അദ്ദേഹം ദളപതി വിജയിയുടെ ലിയോ, ജൂനിയർ എൻടിആറിന്റെ എൻടിആർ 30, ആറ്റ്‌ലി-ഷാരൂഖ് ഖാന്റെ ജവാൻ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം ഒരുക്കുന്ന തിരക്കിലാണ്.
