വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും സോഷ്യൽ മീഡിയയിലൂടെയും മറ്റും തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചിതയാണ് നടി നിഹാരിക കോനിഡേല. നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളും കൂടിയാണ് നിഹാരിക കോനിഡേല. തമിഴ്, തെലുങ്ക് ഭാഷകളിലായി അഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി ടെലിവിഷൻ പരിപാടികളുടെ പ്രൊഡ്യൂസറായും തിളങ്ങിയിട്ടുണ്ട്. നിഹാരികയുടെ സിനിമകൾ പലതും വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. എങ്കിലും താരപുത്രി എന്ന നിലയിൽ നടി ശ്രദ്ധനേടുകയായിരുന്നു.
2020 ഡിസംബറിലാണ് നിഹാരിക വിവാഹിതയായത്. ഇതിനു പിന്നാലെ നടി സിനിമയിൽ നിന്നൊക്കെ മാറി നിൽക്കുകയാണ്. എന്നാൽ വ്യക്തി ജീവിതത്തിലെ പല സംഭവങ്ങളുടെയും പേരിർ അടുത്തിടെ താരം വാർത്തകളിൽ നിറഞ്ഞിരുന്നു. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയായെ ആണ് നടി വിവാഹം ചെയ്തത്. രാജകീയമായി നടത്തിയ ചടങ്ങായിരുന്നു ഇത്. എന്നാൽ രണ്ട് വര്‍ഷം കൊണ്ട് തന്നെ ഇവർ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്.
ഇടയ്ക്ക് ഇതെല്ലാം വ്യാജപ്രചാരണങ്ങളാണ് എന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും അടുത്തിടെ ഇവരുടെ വിവാഹമോചന വാർത്ത വീണ്ടും സജീവമായിരുന്നു. ദമ്പതികള്‍ പരസ്പരം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്തുവെന്ന് സൂചിപ്പിച്ചു കൊണ്ടാണ് വാർത്ത പ്രചരിച്ചത്. മാത്രമല്ല സ്വകാര്യ നിമിഷങ്ങളിലേത് അടക്കം മുന്‍പ് പങ്കുവെച്ച അവരുടെ ഫോട്ടോകള്‍ പ്രൊഫൈലുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, വിവാഹമോചനത്തെക്കുറിച്ച് താര കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. നടിയുടെ മോശം ശീലങ്ങളാണ് വിവാഹമോചനത്തിന് കാരണമെന്നാണ് വിവരം. നേരത്തെ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതോടെ ഭർത്താവിന്റെ ബന്ധുക്കൾ നടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സംഭവത്തിന് ശേഷമാണു ഭർത്താവ് ചൈതന്യ ജൊന്നലഗഡ അകറ്റിനിർത്തിയതായി പറയുന്നത്. ഇവർ ഒരുമിച്ചായിരുന്നപ്പോൾ പങ്കുവച്ച ചിത്രങ്ങളാണ് ആഴ്ചകൾക്ക് മുൻപ് താരം ഇൻസ്റ്റാഗ്രാമിൽ നിന്നെല്ലാം നീക്കം ചെയ്തത്. അതേസമയം, എല്ലാ വിവാദങ്ങളിലും എപ്പോഴും പ്രതികരിക്കാറുള്ള നാഗബാബു ഈ വിഷയത്തിൽ പ്രതികരിക്കാത്തതിനാൽ യഥാർത്ഥത്തിൽ വിവാഹമോചനം നേടിയോ എന്ന സംശയവും ഉയരുന്നുണ്ട്. ഇപ്പോഴും ഇവരുടെ വിവാഹമോചനത്തെക്കുറിച്ച് കൃത്യമായ വ്യക്തതയില്ലെങ്കിലും നിഹാരികയുടെ രണ്ടാം വിവാഹം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതായത്, തന്റെ മകളെ രണ്ടാമത് വിവാഹം കഴിപ്പിക്കാൻ നാഗബാബു നിശ്ചയിച്ചിരിക്കുന്നു എന്നാണ് വിവരം. നിഹാരികയെ തന്റെ അനന്തരവൻ, നടൻ സായ് ധരം തേജുമായി വിവാഹം കഴിപ്പിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. നേരത്തെ നിഹാരികയെ സായ് ധരം തേജ വിവാഹം കഴിക്കേണ്ടതായിരുന്നു.
എന്നാൽ സായ്ക്ക് അങ്ങനെയൊരു താൽപര്യം ഇല്ലാതിരുന്നതിനാൽ നാഗബാബു ചൈതന്യയ്ക്ക് മകളെ വിവാഹം ചെയ്തു നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ ആ ബന്ധം അവസാനിച്ചതിനാൽ, നാഗബാബു വീണ്ടും മരുമകനിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നാണ് പറയപ്പെടുന്നത്. മകൾക്ക് പുറത്തുനിന്ന് ഇനി നല്ല ആലോചനകൾ വരില്ലെന്ന ചിന്തയാണ് നാഗബാബുവിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. എന്നാൽ, ഈ റിപ്പോർട്ടുകളിൽ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ല, എന്നാൽ ഇപ്പോൾ വിഷയം ചർച്ചയായി മാറിയിട്ടുണ്ട്. ഈ പ്രചരണം വ്യാജമാണെന്നാണ് ചിലർ പറയുന്നത്.
താര കുടുംബത്തെ ലക്ഷ്യം വെച്ച് ചിലർ കിംവദന്തികൾ പരത്തുകയാണ് എന്നാണ് ആരാധകർ പറയുന്നത്. സംഭവം ചർച്ചയായ സ്ഥിതിക്ക് താര കുടുംബം തന്നെ സംഭവത്തിൽ വിശദീകരണം നൽകി എത്തുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. വിവാഹമോചന വാർത്തകളിലെയും സത്യാവസ്ഥ അപ്പോൾ അറിയാനാകും.
