Saturday, April 4, 2026
spot_img
More

    Latest Posts

    കല്യാണപന്തലിൽ ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കം കൂട്ടയടിയായി: നിരവധി പേർക്ക് പരിക്ക്; സംഭവം മലപ്പുറം ചങ്ങരംകുളത്ത്.

    ചങ്ങരംകുളത്ത് വിവാഹ സത്‌കാരത്തിനിടെ ഭക്ഷണം കിട്ടാത്തതു സംബന്ധിച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിലേക്കും കൂട്ട അടിയിലേക്കും നീങ്ങി. നിരവധിപേര്‍ക്ക് പരിക്കേറ്റു. പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങരംകുളത്തെ കല്യാണമണ്ഡപത്തിലാണു സംഭവം.

    സംഘര്‍ഷത്തില്‍ പരിക്കേറ്റ നീലിയാട് കക്കുഴിപ്പറമ്ബില്‍ ശരത്തിനെ(46) ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ മദ്യം കഴിച്ചെത്തിയ കുറച്ചുപേര്‍ ഭക്ഷണം ലഭിച്ചില്ലെന്നുപറഞ്ഞ് പ്രശ്‌നമുണ്ടാക്കിയതാണു തുടക്കം. ഇത് വലിയ വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങിയാണ് പലര്‍ക്കും പരിക്കേറ്റത്.

    വിവരമറിഞ്ഞെത്തിയ ചങ്ങരംകുളം പോലീസ് പ്രശ്‌നമുണ്ടാക്കിയ പത്തുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ആശുപത്രിയിലുള്ള ശരത്തിന്റെ പരാതിപ്രകാരം പോലീസ് അന്വേഷണമാരംഭിച്ചു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.