Sunday, November 23, 2025
spot_img
More

    Latest Posts

    അമ്മയുടെ കൂടെ ജീവിച്ച് അവന് കൊതി തീർന്നിട്ടുണ്ടായിരുന്നില്ല

    ബിഗ് ബോസ് മലയാളം സീസൺ 5 ൽ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ മത്സരാർത്ഥിയാണ് സാഗർ സൂര്യ. തട്ടീം മുട്ടീം പരമ്പരയിലൂടെയും കുരുതി എന്ന സിനിമയിലൂടെയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടാണ് സാഗർ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയത്. എന്നാൽ സാഗറിനെ കുറിച്ച് പ്രേക്ഷകർ കൂടുതൽ അറിയുന്നത് ബിഗ് ബോസിൽ എത്തിയ ശേഷമാണ്. അകാലത്തിൽ മരിച്ച തന്റെ അമ്മയുടെ ഓർമകളിലാണ് സാഗർ ഇപ്പോഴും ഉള്ളത്.

    അമ്മയെ കുറിച്ച് സാഗർ ഇതിനകം ഷോയിൽ സംസാരിച്ചിട്ടുണ്ട്. അതേസമയം, ഷോയിൽ കഴിഞ്ഞ ആഴ്ച വരെ സാഗറിന് അമ്മയായി മനീഷ കൂടി ഉണ്ടായിരുന്നു. തട്ടീം മുട്ടീം പരമ്പര മുതലുള്ളതാണ് ഇവരുടെ ബന്ധം. ഇപ്പോഴിതാ, സ്വന്തം അമ്മയുടെ മരണശേഷം സാഗറിന് ഒരു അമ്മയുടേതായ കെയറൊക്കെ ലഭിക്കുന്നത് മനീഷയിൽ നിന്നാണെന്ന് പറയുകയാണ് സാഗറിന്റെ അച്ഛൻ. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഗറിന്റെ അമ്മയുടെ പെട്ടെന്നുള്ള മരണത്തെ കുറിച്ചും അച്ഛൻ സംസാരിക്കുന്നുണ്ട്.

    ബിഗ് ബോസിൽ മനീഷയും കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷം തോന്നി. ഇതിലേക്ക് പോകുന്നതിന് മുൻപ് അച്ഛാ ഞാൻ അമ്മയെന്നേ വിളിക്കൂ. എനിക്ക് മാറ്റിവിളിക്കാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നു. ഞാൻ അങ്ങനെ തന്നെ വിളിച്ചോളാൻ പറഞ്ഞു. ജനങ്ങൾ എങ്ങനെ എടുക്കുമെന്നൊന്നും ചിന്തിക്കേണ്ടെന്നും പറഞ്ഞിരുന്നു. അവർ വഴക്കിട്ടപ്പോൾ വിഷമം തോന്നി. പക്ഷേ ഗെയിം ആണെന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നു എന്നും അച്ഛൻ പറഞ്ഞു. അമ്മ മരിച്ചത് സാഗറിന് പെട്ടെന്ന് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല. കോവിഡ് സമയമായിരുന്നു. ആ സമയത്ത് എല്ലാവരും വീട്ടിൽ തന്നെ ആയിരുന്നു. ഞങ്ങൾക്കിവിടെ ഉത്സവം പോലെ ആയിരുന്നു. വൈഫിന് കുക്കിങ് ഒക്കെ ഇഷ്ടമാണ്. ഇവർ ഓരോന്ന് പറയുന്നു. ആൾ അത് ഉണ്ടാക്കി കൊടുക്കുന്നു. അങ്ങനെ ഒക്കെ ആയിരുന്നു. ഭയങ്കര ഒരു അറ്റാച്മെന്റ് വന്നു. സത്യം പറഞ്ഞാൽ അമ്മയുടെ കൂടെ ജീവിച്ച് ആൾക്ക് കൊതി തീർന്നിട്ടുണ്ടായില്ല. ഇപ്പോഴും ആൾ അതിൽ നിന്ന് റിക്കവർ ആയിട്ടില്ലെന്ന് തന്നെ പറയാം. അമ്മ എന്ന് വിളിക്കാൻ ഒരാളുള്ളപ്പോൾ ആ മനസ് ഒന്ന് ശരിയാക്കട്ടെ എന്നാണ് ചിന്തിക്കുന്നതെന്ന് അച്ഛൻ പറഞ്ഞു. വൈഫ് ബിഗ് ബോസിന് അഡിക്റ്റ് ആയിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്. ‘ഞാൻ ഷോപ്പൊക്കെ അടച്ചു വരുമ്പോൾ കണ്ടു കൊണ്ട് ഇരിക്കുകയായിരിക്കും. ഞാൻ നിർത്തിക്കൂടെ എന്നൊക്കെ ചോദിക്കാറുണ്ട്. ചേട്ടൻ കിടന്നോ ഞാൻ കണ്ടിട്ടേ കിടക്കൂ എന്നാകും പറയുക,’

    ‘തട്ടീം മുട്ടീം ഉള്ള സമയമാണെങ്കിലും അത് കാണാതെ ഇത് കണ്ടുകൊണ്ട് ഇരിക്കും. സാഗർ അപ്പോൾ ചോദിക്കാറുണ്ട് ഇത് എന്ത് പരിപാടിയാണ് കാണിക്കുന്നേ എന്ന്. നീ ഇതുപോലെ ബിഗ് ബോസിൽ ഒക്കെ വായോ എന്നാണ് ആൾ അപ്പോൾ പറയുക. അത് ഇങ്ങനെ വരുമെന്ന് നമ്മൾ പ്രതീക്ഷിച്ചിട്ടില്ല. ഇപ്പോൾ ബിഗ് ബോസിൽ എത്തിയപ്പോൾ അവൻ അമ്മ പറഞ്ഞ ആ വാക്കുകളൊക്കെ ഓർമിക്കുന്നുണ്ട്,’ അച്ഛൻ പറഞ്ഞു.

    ‘ആ ദിവസം സാഗറും അവിടെ ഉണ്ടായിരുന്നു. മരിക്കുന്നതിന് തൊട്ട് മുന്നേ വളരെ ഹാപ്പി ആയിട്ടാണ് സംസാരിച്ചത്. ആൾ തന്നെയാണ് ഐസിയുവിലേക്ക് കൊണ്ടുപോകാനായി സ്ട്രക്ചറിൽ കയറി കിടന്നത്. ഒരു വേദന ഉണ്ടെന്ന് പറഞ്ഞിരുന്നു. അങ്ങോട്ട് കയറ്റി ഒരു 15 മിനിറ്റിൽ മരിച്ചു,’ അച്ഛൻ പറഞ്ഞു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.