അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ച് ഐടി സ്ഥാപനത്തിന്‍റെ സിഇഒയായ യുവതി മരിച്ചു. മുംബൈയ്ക്കടുത്ത് വര്‍ളിയില്‍വെച്ചാണ് പ്രഭാത നടത്തത്തിനിടെ ഐടി സ്ഥാപന മേധാവിയായ രാജലക്ഷ്മി രാം കൃഷ്ണന്‍ എന്ന യുവതി മരിച്ചത്. ഇവര്‍ക്ക് 38 വയസായിരുന്നു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഒരു ടെക്‌നോളജി കമ്ബനിയുടെ സിഇഒ ആയിരുന്ന രാജലക്ഷ്മി എല്ലാ ദിവസവും രാവിലെ നടക്കാനും വ്യായാമത്തിനുമായി മുംബൈയിലെ ശിവാജി പാര്‍ക്കില്‍ എത്താറുണ്ട്. ഇവിടുത്തെ പ്രശസ്തമായ ഒരു ഫിറ്റ്നസ് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു അവള്‍. പതിവുപോലെ ഇന്നും രാവിലെ ശിവാജി പാര്‍ക്കിലേക്ക് വരുമ്ബോഴാണ് രാജലക്ഷ്മിയെ കാറിടിച്ച് തെറിപ്പിച്ചത്.
വോര്‍ളി-ബാന്ദ്ര സീലിങ്കില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെ വോര്‍ലി സീഫേസിലെ വോര്‍ലി ഡയറിക്ക് സമീപം ഞായറാഴ്ച രാവിലെ 6:30 ഓടെയാണ് അപകടം നടന്നതെന്ന് വര്‍ളി പോലീസ് പറഞ്ഞു.കാര്‍ ഓടിച്ചിരുന്നത് 23 കാരനായ സുമര്‍ മര്‍ച്ചന്റ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്ക് ഗുരുതരമായതിനാല്‍ സുമര്‍ മര്‍ച്ചന്റിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രാജലക്ഷ്മിയുടെ തലയ്ക്കും തലയോട്ടിക്കും ഗുരുതരമായി പരിക്കേറ്റിരുന്നതായി പോലീസ് പറഞ്ഞു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ ടാറ്റ നെക്‌സോണ്‍ ഇവി കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് എഎന്‍ഐ പുറത്തുവിട്ട ചിത്രങ്ങളില്‍ വ്യക്തമാകുന്നുണ്ട്. “വേഗതയില്‍ വന്ന കാര്‍ പിന്നില്‍ നിന്ന് ഇരയെ ഇടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തില്‍ രാജലക്ഷ്മി ഏറെ ദൂരത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
