തിരുവനന്തപുരം :കട്ടിലിന് അടിയിൽ ഒഴിഞ്ഞ കുപ്പിയും, സിറിഞ്ചും; പോലീസ് അന്വേഷണം ആരംഭിച്ചു തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആല്‍ബര്‍ട്ട്- ബീന ആല്‍ബര്‍ട്ട് ദമ്ബതികളുടെ മകൻ അബിൻ ആല്‍ബര്‍ട്ട് (18) ആണ് മരിച്ചത്. കാട്ടാക്കട പൂവച്ചലില്‍ ആണ് സംഭവം നടന്നത്.
മരണ കാരണം വ്യക്തമല്ല.നെല്ലിക്കാട് മദര്‍ തെരേസ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് അബിൻ. കോളേജില്‍ നിന്നും ഒരാഴ്ചത്തെ വിനോദയാത്ര കഴിഞ്ഞ് ഇന്നലെയാണ് അബിൻ വീട്ടില്‍ എത്തിയത്. സംഭവത്തില്‍ കൂടുതല്‍ പരിശോധനയ്‌ക്കായി ഫോറൻസിക് വിദഗ്ധരും എത്തും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ.




