കേരളത്തെ നടുക്കിയ ഒരു സംഭവത്തിന്‍റെ ദൃശ്യാവിഷ്‍കാരമായി എത്തുന്ന ‘തങ്കമണി’യുടെ റിലീസിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. മാർച്ച് 7ന് ചിത്രം തിയേറ്റുകളിലെത്താനായി ഒരുങ്ങുകയാണ്. മനുഷ്യ മന:സ്സാക്ഷിയെ നടുക്കിയ കേരള ചരിത്രത്തിലെ ഒരു ദാരുണ സംഭവത്തിന്‍റെ പുനരാവിഷ്കാരമായി എത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ പ്രതീക്ഷയിലാണ്. നടൻ ദിലീപിന്‍റെ 148-ാം ചിത്രമായെത്തുന്ന ‘തങ്കമണി’യിൽ രണ്ട് കാലഘട്ടങ്ങളിലുള്ള വേഷപ്പകർച്ചയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് ദിലീപ് എത്തുന്നത്. അതുകൊണ്ട് തന്നെ സിനിമാപ്രേമികള്‍ സിനിമയുടെ റിലീസിനായി ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിനായി കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന വേറെയും ഒട്ടേറെ ഘടകങ്ങളുമുണ്ട്.
