Saturday, April 4, 2026
spot_img
More

    Latest Posts

    ആലിയ ഭട്ടിനെ വേണം’ ട്രെയിലറില്‍ ഷാരൂഖ്: ഉടനടി പ്രതികരിച്ച് ആലിയ ഭട്ട്.!

    മുംബൈ: ഷാരൂഖ് ഖാന്‍റെ ജവാന്‍ ചിത്രത്തിന്‍റെ ട്രെയിലറില്‍ തന്നെക്കുറിച്ചുള്ള പരാമർശത്തിന് പ്രതികരിച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. ഷാരൂഖിന്‍റെ ചിത്രത്തിലെ കഥാപാത്രം തനിക്ക് ആലിയ ഭട്ടിനെ വേണമെന്ന് ട്രെയിലറിലെ ഒരു ഷോട്ടിൽ പറയുന്നുണ്ട്. ഇതിനോടാണ് നടി ആലിയ ഭട്ട് പ്രതികരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആലിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ജവാന്‍ ട്രെയിലറിലെ പരാമര്‍‌ശത്തോട് പ്രതികരിച്ചത്.

    ജവാന്‍റെ ട്രെയിലറും ആലിയ പങ്കിട്ടിട്ടുണ്ട്. ലോകത്തിന് മൊത്തം വേണ്ടത് ഷാരൂഖാനെയാണ്, എന്തൊരു ഗംഭീരമായ ട്രെയിലർ. സെപ്റ്റംബർ 7 വളരെ ദൂരെയാണ് എന്നാണ് തോന്നുന്നത് എന്ന് ആലിയ ഇന്‍സ്റ്റ സ്റ്റോറിയില്‍ കുറിച്ചു. ജവാന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. വേറിട്ട ​ഗെറ്റപ്പുകളിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് അക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

    നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രം​ഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും.റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമിക്കുന്നത്.

    ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ് തെലുങ്ക് ഭാഷകളിൽ ജവാൻ റിലീസിന് എത്തും. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ജവാൻ എന്നാണ് വിവരം. പ്രിയാമണി, സന്യ മൽഹോത്ര, സഞ്‍ജീത ഭട്ടാചാര്യ, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, അമൃത അയ്യര്‍ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

    ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിന് എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകും. തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയത്. അനിരുദ്ധ് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ എല്ലാം തന്നെ ഹിറ്റ് ലിസ്റ്റില്‍ ഇടംനേടിയിരുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.