Saturday, March 15, 2025
spot_img
More

    Latest Posts

    പുതിയ വിശേഷവുമായി പങ്കുവെച്ച് അഞ്ജലി നായർ

    മലയാള സിനിമകളിൽ സഹ നടി വേഷങ്ങളിൽ തിളങ്ങുന്ന നടിയാണ് അഞ്ജലി നായർ. ദൃശ്യം 2 ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയ വേഷം അഞ്ജലി ചെയ്തിരുന്നു. അഞ്ച് സുന്ദരികൾ, എബിസിഡി, ലൈല ഓ ലൈല , കമ്മട്ടിപ്പാടം, കനൽ, ഒപ്പം, പുലിമുരുകൻ, ടേക്ക് ഓഫ്, ദൃശ്യം 2, കാവൽ, അണ്ണാത്തെ, ആറാട്ട് തുടങ്ങി ഒരുപിടി സിനിമകളിൽ അഞ്ജലി ഇതിനകം അഭിനയിച്ച് കഴിഞ്ഞു. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. സഹസംവിധായകൻ അജിത്ത് രാജുവായിരുന്നു വരൻ.

    ഇപ്പോഴിതാ പുതിയൊരു വിശേഷം പങ്കു വെച്ചിരിക്കുകയാണ് അഞ്ജലി. തനിക്കും അജിത്തിനും ഒരു കുഞ്ഞ് ജനിച്ച വിവരമാണ് അഞ്ജലി സോഷ്യൽ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ‘ജീവിതം അത്ഭുതങ്ങൾ നിറഞ്ഞതാണ്.

    പരസ്യ ചിത്ര സംവിധായകനും മലയാളം തമിഴ് സിനിമകളുടെ അസോസിയേറ്റ് ഡയരക്ടറുമാണ് അജിത്ത് രാജു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

    സംവിധായകൻ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ആദ്യ ഭർത്താവ്. 2011 ൽ ആയിരുന്നു ഇവരുടെ വിവാഹം. 2016 ൽ ഇരുവരും ഈ വിവാഹ മോചിതരായി, അജിത്ത് രാജുവും ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ്.

    125 ഓളം സിനിമകളിൽ അഭിനയിച്ച അഞ്ജലിക്ക് ബെൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

    മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടിയാണ് അഞ്ജലി. 2010 ൽ പുറത്തിറങ്ങിയ നെല്ല് എന്ന തമിഴ് സിനിമയിലൂടെയാണ് നായികയായുള്ള അരങ്ങേറ്റം.

    ആദ്യ വിവാഹത്തിൽ ആവണി എന്ന മകളും അഞ്ജലിക്കുണ്ട്. നേരത്തെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞതിനെ പറ്റി അഞ്ജലി സംസാരിച്ചിരുന്നു. 2012 മുതൽ ഞങ്ങൾ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയതാണ്. വിവാഹ മോചനം കിട്ടുമ്പോൾ കിട്ടിയാൽ മതി.

    അത്യാവശ്യം ഒന്നുമില്ലല്ലോ എന്ന മട്ടിലായിരുന്നു ഞങ്ങൾ. മകൾ ആവണി തന്റെ കൂടെയാണ്. ഇടയ്ക്ക് വന്ന് അദ്ദേഹം മകളെ കാണാറുണ്ടെന്നും കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ നേരത്തെ അഞ്ജലി പറഞ്ഞിരുന്നു.

    ഇനിയാെരു വിവാഹത്തെ പറ്റി ആലോചിക്കുന്നില്ലെന്നും അന്ന് അഞ്ജലി പറഞ്ഞിരുന്നു. ഓരോ ദിവസവും കഴിഞ്ഞ് പോവാൻ ജോലി കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഞാൻ. മറ്റ് കാര്യങ്ങളൊന്നും ആലോചിട്ടില്ലെന്നായിരുന്നു അഞ്ജലി പറഞ്ഞത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.