ഒരുകാലത്ത് ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു നടനും നിർമാതാവുമായ അർബാസ് ഖാനും നടി മലൈക അറോറയും. മോഡലിങ്ങിൽ നിന്ന് സിനിമയിലേക്ക് മലൈക ചുവടുവെയ്ക്കുന്ന സമയത്തായിരുന്നു അർബസുമായുള്ള വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ 1998 ലായിരുന്നു ഇരുവരും വിവാഹിതരായത്.
ബോളിവുഡിൽ ആഘോഷിക്കപ്പെട്ട താരജോഡികൾ ആയിരുന്നു ഇരുവരും. എന്നാൽ 2016 ൽ തങ്ങൾ വേർപിരിയുകയാണെന്ന് താരങ്ങൾ അറിയിച്ചു. 2017 ഓടെ ഇരുവരും നിയമപരമായി വേർപിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇവർക്ക് ഇരുപത് വയസുള്ള അര്‍ഹാന്‍ എന്നൊരു മകന്‍ ഉണ്ട്. നിലവില്‍ വിദേശത്ത് പഠിക്കുകയാണ് അർഹാൻ.
തങ്ങൾ പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. വിവാഹ മോചന ശേഷവും സുഹൃത്തുക്കളായി തുടരുന്ന ഇവർ മകന്റെ ആവശ്യങ്ങൾക്കായി ഒരുമിച്ച് എത്താറുണ്ട്. അതേസമയം, രണ്ട് പേരും ഇപ്പോൾ മറ്റൊരു പ്രണയ ബന്ധത്തിലേക്കും കടന്നു. നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണ് മലൈക. ഇറ്റലിക്കാരിയായ ജോർജിയ ആനഡ്രിയയുമായാണ് അർബാസ് പ്രണയത്തിലായിരിക്കുന്നത്.
അർജുനും മലൈകയും ഉടൻ തന്നെ വിവാഹിതരാകുമെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം മലൈക അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്തയും ഉണ്ടായിരുന്നു. എന്നാൽ ഗർഭിണിയാണെന്ന വാർത്ത വ്യാജമാണെന്ന് പറഞ്ഞ് ഇവർ രംഗത്ത് എത്തിയിരുന്നു. വാർത്തകളുടെ സത്യാവസ്ഥ താരങ്ങളിൽ നിന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വിവാഹമോചിതരായെങ്കിലും പലപ്പോഴും മലൈകയും അർബാസും വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ വിവാഹമോചനത്തിന് അർബാസ് മലൈകയ്ക്ക് നൽകിയ ജീവനാംശം സംബന്ധിച്ച് ഒരു വാർത്ത പുറത്തുവന്നിരുന്നു.
ഇരുവരും വേർപിരിയാൻ തീരുമാനിച്ചപ്പോൾ, വിവാഹമോചന സമയത്ത് മലൈക 15 കോടിയോളം രൂപ ജീവനാംശം ആവശ്യപ്പെട്ടു എന്നായിരുന്നു റിപ്പോർട്ട്. കുറഞ്ഞത് പത്ത് കോടി രൂപയെങ്കിലും തനിക്ക് തരണം അതിൽ കുറഞ്ഞതൊന്നും താൻ സ്വീകരിക്കില്ലെന്ന് മലൈക പറഞ്ഞതായി സ്പോർട്സ്ബോയ്ഇ റിപ്പോർട്ട് ചെയ്തിരുന്നു.




