കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിലും 20 കോടി രൂപ കണ്ടെത്തി. എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് ഇത്രയധികം പണം പിടിച്ചെടുത്തത്
അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്നും 21 കോടി രൂപ ക്യാഷ് ആയി കണ്ടെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് രണ്ടാമത്തെ പരിശോധനയില്‍ ഈ പണം പിടിച്ചെടുക്കുന്നത്. കറന്‍സി കൂടാതെ മൂന്ന് കിലോ സ്വര്‍ണ്ണവും ഇവരുടെ രണ്ടാമത്തെ ഫ്ലാറ്റില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് ഏകദേശം രണ്ട് കോടി രൂപ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്.
