Saturday, April 4, 2026
spot_img
More

    Latest Posts

    ബംഗ്ലാദേശിൽ നിന്ന് 12 കോടിയുടെ പാമ്പിൻ വിഷം കടത്താൻ ശ്രമം; വിഷം ഒളിപ്പിച്ചത് ക്രിസ്റ്റൽ ചെപ്പിൽ: നീക്കം പൊളിച്ച് ബി എസ് എഫ്.

    കൊല്‍ക്കത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 13 കോടി രൂപ വിലമതിക്കുന്ന പാമ്ബിന്‍ വിഷം പിടികൂടി ബിഎസ്‌എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്). തെക്കന്‍ ദിനാജ്‌പൂരിലെ പഹാന്‍ പാരയില്‍ നിന്നാണ് സംഘം പാമ്ബിന്‍ വിഷം കണ്ടെത്തിയത്. തിങ്കളാഴ്‌ച പുലര്‍ച്ചെ 12.30നാണ് സംഭവം. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കോടി കണക്കിന് രൂപയുടെ വിലമതിക്കുന്ന പാമ്ബിന്‍ വിഷം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് വിഷം പിടികൂടിയത്.

    ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേരാണ് വിഷവുമായി വാഹനത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചത്. ഇന്ത്യയിലേക്ക് പ്രവേശിച്ചയുടന്‍ വാഹനം തടഞ്ഞ ബിഎസ്‌എഫ് വാഹനം പരിശോധിക്കണമെന്ന് അറിയിച്ചു. ഇതോടെ വാഹനം ബംഗ്ലാദേശിലേക്ക് തന്നെ തിരിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ തടയാന്‍ ബിഎസ്‌എഫ് വെടിയുതിര്‍ത്തു. എന്നാല്‍ ഇരുവരും വാഹനം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടു. ഇരുവരും ഉപേക്ഷിച്ച വാഹനം പരിശോധന നടത്തിയപ്പോഴാണ് വിഷം നിറച്ച ഭരണി കണ്ടെത്തിയത്.

    ജാറില്‍ ‘കോബ്ര എസ്‌പി – റെഡ് ഡ്രാഗണ്‍ – മെയ്‌ഡ് ഇന്‍ ഫ്രാന്‍സ് – കോഡ് നമ്ബര്‍- 6097’ എന്ന് എഴുതിയിട്ടുണ്ട്. ഭരണിയില്‍ കണ്ടെടുത്ത വിഷം മൂര്‍ഖന്‍ പാമ്ബിന്‍റേതാണെന്നാണ് ബിഎസ്‌എഫിന്‍റെ വിലയിരുത്തല്‍. വിഷവുമായെത്തി രണ്ട് പേര്‍ക്കെതിരെ ബിഎസ്‌എഫ് വെടിയുതിര്‍ത്തെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് സംഘം അറിയിച്ചു. 137 പേരടങ്ങുന്ന സംഘമാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. കണ്ടെടുത്ത പാമ്ബ് വിഷം ബാലൂര്‍ഘട്ട് റേഞ്ചിലെ വനംവകുപ്പിന് കൈമാറി.

    അതിര്‍ത്തിയില്‍ പരിശോധന കടുപ്പിക്കുമെന്ന് ബിഎസ്‌എഫ്: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കോടികള്‍ വിലമതിക്കുന്ന പാമ്ബിന്‍ വിഷം പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ബിഎസ്‌എഫ്. അതിര്‍ത്തിയില്‍ ഇത്തരത്തിലുള്ള കള്ളക്കടത്തുകള്‍ അധികരിച്ചിട്ടുണ്ടെന്നും ബിഎസ്‌എഫ് പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും വിഷക്കടത്തിന്‍റെ ഉറവിടം കണ്ടെത്തുമെന്നും ബിഎസ്‌എഫ് പറഞ്ഞു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.