Friday, March 14, 2025
spot_img
More

    Latest Posts

    അസീസ് നെടുമങ്ങാട് തന്നെ മിമിക്രിയില്‍ അനുകരിക്കുന്നത് നല്ല രീതിയില്‍ അല്ല; നീരസം പറഞ്ഞ് നടന്‍ അശോകന്‍

    കൊച്ചി: മലയാളിക്ക് ഒരു തരത്തിലുള്ള പരിചയപ്പെടുത്തലിന്‍റെയും ആവശ്യമില്ലാത്ത നടനാണ് അശോകന്‍. ഒരു കാലത്ത് പത്മരാജന്‍ അടക്കമുള്ളവരുടെ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ അശോകന്‍ അമരം പോലുള്ള ചിത്രങ്ങളിലൂടെ എന്നും മലയാളി ഓര്‍ക്കുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ചു. പുതുതായി ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ‘മാസ്റ്റര്‍ പീസ്’ എന്ന സീരിസിലാണ് ഇപ്പോള്‍ ആശോകന്‍ അവസാനമായി അഭിനയിച്ചത്.

    ഇതിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ അശോകന്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. മിമിക്രി തനിക്ക് ഇഷ്ടപ്പെട്ട കലയാണ്, തന്നെ അനുകരിക്കുന്നതിലും എതിര്‍പ്പില്ലെന്ന് പറയുന്ന അശോകന്‍. എന്നാല്‍ ചിലരുടെ അനുകരണം വേദനയുണ്ടാക്കുന്നു എന്നാണ് പറയുന്നത്‘അമരത്തിലെ നോട്ടത്തെ കളിയാക്കിയാണ് തന്നെ പലരും മിമിക്രിയില്‍ അവതരിപ്പിക്കുന്നത്. മിമിക്രിക്കാര്‍ നല്ലതായിട്ട് ചെയ്യുന്നവരുണ്ട്. വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്യുന്നവരുമുണ്ട്. ശരിക്കുമുള്ളതിന്‍റെ പത്തുമടങ്ങാണ് പലരും കാണിക്കുന്നത്. ഞാന്‍ അങ്ങനെ നോക്കുന്നുണ്ടോ എന്ന് അറിയില്ല. മൈന്യൂട്ട് ആയുള്ള പോയിന്റ് വച്ചാണ് അവര് വലിച്ച് നീട്ടുന്നത്. പിന്നെ കളിയാക്കി ചെയ്യുന്ന ധാരാളം ആള്‍ക്കാരുമുണ്ട്. അവരൊക്കെ നമ്മളെ പോലുള്ള ആക്ടേര്‍സിനെ കൊണ്ട് പേര് എടുക്കുന്നു, പൈസ ഉണ്ടാക്കുന്നു, ജീവിക്കുന്നു. അത് അങ്ങനെ ചെയ്‌തോട്ടെ. മനപൂര്‍വ്വം കളിയാക്കാന്‍ ചെയ്യുന്നവരുമുണ്ട്. സ്‌നേഹം കൊണ്ട് ചെയ്യുന്നവര്‍ കുറച്ച് ഒറിജിനലായിട്ട് ചെയ്യും’ അശോകന്‍ പറഞ്ഞു.

    അതേ സമയമാണ് കണ്ണൂര്‍ സ്ക്വാഡില്‍ അഭിനയിച്ച അസീസ് നെടുമങ്ങാട് നന്നായി അശോകനെ അവതരിപ്പിക്കാറുണ്ടെന്ന് ആങ്കര്‍ പറഞ്ഞത്. എന്നാല്‍ അതിനോട് അശോകന്‍ യോജിച്ചില്ല. താന്‍ നേരത്തെ പറഞ്ഞ വിഭാഗത്തില്‍ വരുന്നയാളാണ് അസീസ് എന്നാണ് അശോകന്‍ പറയുന്നത്.

    “അസീസ് നന്നായി മിമിക്രി ചെയ്യുന്ന ഒരാളാണ്. അസീസ് പലപ്പോഴും ഞാന്‍ മുമ്പേ പറഞ്ഞ കേസുകളില്‍ പെടുന്ന ഒരാളാണ്. നമ്മളെ പോലുള്ള കുറച്ച് നടന്‍മാരെ വച്ചാണ് പുള്ളി പോപ്പുലാരിറ്റി ഉണ്ടാക്കിയത് എന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ, അത് ചോദ്യം ചെയ്യാന്‍ പറ്റില്ലല്ലോ. ഇഷ്ടത്തോടെ കാണിക്കുന്നവര്‍ നല്ല രീതിയില്‍ മിതത്വത്തോടെ കാണിക്കും’ അശോകന്‍ പറയു.

    അതേ സമയം അശോകന്‍ പ്രധാന വേഷത്തില്‍ എത്തുന്ന മലയാളത്തിലെ ഏറ്റവും പുതിയ വെബ് സിരീസ് മാസ്റ്റര്‍പീസ് സ്ട്രീമീം​ഗ് ആരംഭിച്ചു. ബ്രോ ഡാഡി എന്ന ചിത്രത്തിന്റെ എഴുത്തുകാരനും തെക്കൻ തല്ലുകേസ് എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത്‌ എന്‍ സംവിധാനം ചെയ്തിരിക്കുന്ന സിരീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാരിലാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.

    രസകരമായ കഥാപാത്ര സൃഷ്ടികളാണ് സിരീസിനെ ശ്രദ്ധേയമാക്കുന്നത്. ഓവര്‍ റിയാക്റ്റിം​ഗ് റിയ ആളാണ് നിത്യ മേനന്‍ എത്തുന്നത്. ബാലന്‍സിം​ഗ് ബിനോയ് എന്നാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. സൈലന്‍റ് ലിസമ്മയായി ശാന്തി കൃഷ്ണയും മ്യൂട്ടഡ് ചാണ്ടിച്ചനായി രണ്‍ജി പണിക്കരും ​ഗോഡ്ഫാദര്‍ കുര്യച്ചനായി അശോകനും ആനിയമ്മയായ മാലാ പാര്‍വതിയും എത്തുന്നു. ഇവർ നിങ്ങളുടെ ചുറ്റും അല്ല നിങ്ങളുടെ ഉള്ളിൽ തന്നെ ഉള്ളവരാണെന്ന് അണിയറക്കാര്‍ പറയുന്നു.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.