Friday, May 9, 2025
spot_img
More

    Latest Posts

    ബേലൂർ മഖ്ന ദൗത്യം; നവാബ് അലി ഖാൻ വയനാട്ടിൽ, ദൗത്യ സംഘത്തിനൊപ്പം ചേരുമെന്ന് വനംവകുപ്പ്

    കൽപ്പറ്റ: വയനാട്ടിലെ ആളക്കൊല്ലി കാട്ടാനയായ ബേലൂർ മഖ്ന ദൗത്യത്തിനോടൊപ്പം പങ്കുചേരാൻ ട്രാക്കിങ് വിദഗ്ദനും ഷാർപ് ഷൂട്ടറുമായ നവാബ് അലി ഖാൻ വയനാട്ടിലെത്തി. നവാബ് അലിഖാൻ ബേലൂർ മഖ്ന ദൗത്യ സംഘത്തിനൊപ്പം ചേരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നാലം​ഗ സാങ്കേതിക വിദഗദ് സംഘവും വയനാട്ടിലെത്തിയിട്ടുണ്ട്. പതിനൊന്ന് ദിവസം പിന്നിടുമ്പോഴും ബേലൂർ മഖ്ന ദൗത്യം പ്രതിസന്ധിയിലാണ്.

    അതേസമയം, ബേലൂർ മഖ്നയെ പിടികൂടുന്ന കാര്യത്തിൽ ആക്ഷൻപ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം നൽകി. കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾക്കാണ് കോടതി നിർദേശം നൽകിയത്. ആനയുടെ സഞ്ചാരം അതിർത്തികൾ വഴി ആയതിനാൽ
    സംസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഇല്ലാതിരിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ചീഫ് സെക്രട്ടറി തലത്തിൽ യോഗം ചേരുന്നതാണ് നല്ലതെന്നും കോടതി പറഞ്ഞു. വേനൽ കടുത്തതിനാൽ വനത്തിൽ നിന്നും മൃഗങ്ങൾ പുറത്ത് വരാൻ സാധ്യത കൂടുതലാണെന്നും ഇത് തടയാൻ എവിടെയൊക്കേ കൃത്രിമ ജലാശയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വൈൽഡ് ലൈഫ് വാർഡന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

    മോഴ കർണാടക കാടുകളിൽ തുടരുന്നതിനാൽ മയക്കുവെടി ദൗത്യം അനിശ്ചിതത്തിലായിരിക്കുകയാണ്. ഇന്നലെ പുലർച്ചെ മരക്കടവ് ഭാഗത്തു വന്നതൊഴിച്ചാൽ ബേലൂർ മഖ്ന പിന്നെ കേരളത്തിലേക്ക് വന്നിട്ടില്ല. ഒടുവിൽ സിഗ്നൽ കിട്ടിയപ്പോൾ മോഴ കേരളത്തിൽ നിന്ന് 4 കിലോമീറ്റർ അകലെ കാട്ടിലാണ്. അതിനിടെ തിങ്കളാഴ്ച ബേലൂർ മഖ്ന കേരളത്തിലെ ജനവാസ മേഖലയിലേക്ക് വരുന്നത് തടയാൻ ബാവലി ചെക്പോസ്റ്റ് കടന്ന ദൗത്യ സംഘത്തെ കർണാടക സംഘം തടഞ്ഞു. ചെക് പോസ്റ്റ്‌ കടത്തിവിട്ടില്ല. തിങ്കളാഴ്ച രാത്രി 10 മണിയോടെ ആണ് സംഭവം. ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെയാണ് തടഞ്ഞത്. കർണാടകയിലെ കാര്യം ഞങ്ങൾ നോക്കും എന്ന് പറഞ്ഞെന്നു റിപ്പോർട്ട്‌. എന്നാല്‍, കർണാടകം ഒന്നും ചെയ്തില്ല. ആന ഇന്നലെ പുഴ മുറിച്ചു കടന്നു കേരളത്തിലുമെത്തിയിരുന്നു.

    ശംഖ് മുഴങ്ങിയതിന് പിന്നാലെ ആനകൾ ഓട്ടം തുടങ്ങി, ഗുരുവായൂര്‍ ഗോപുരവാതിൽ കടന്ന് ഗോപീകണ്ണൻ കുതിച്ചെത്തി, ജേതാവ്

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.