Saturday, April 4, 2026
spot_img
More

    Latest Posts

    പ്രീ ബുക്കിങ്ങിൽ മികച്ച കളക്ഷൻ; ഹൗസ്ഫുൾ ഷോകൾ, ഓണം കളറാക്കാൻ ‘കിംഗ് ഓഫ് കൊത്ത’

    ഓണം റിലീസിന് തയ്യാറെടുക്കുക ആണ് മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാന്റെ കിം​ഗ് ഓഫ് കൊത്ത. ഒരുപക്ഷേ ഈ ആഘോഷ വേളയിൽ ഇത്രത്തോളം കാത്തിരിപ്പ് ഉയർത്തുന്ന ചിത്രം വേറെ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. രാജു എന്ന കഥാപാത്രമായെത്തുന്ന പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്റെ ഹൈ ബഡ്ജറ്റ് ചിത്രം തിയേറ്ററിൽ എത്താൻ ഇനി രണ്ടു നാൾ മാത്രമാണ് ബാക്കി. ഇതിനിടിൽ നടക്കുന്ന പ്രീ ബുക്കിങ്ങിൽ മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

    പ്രീ ബുക്കിങ്ങിൽ 2.5 കോടിയിൽപ്പരം കിം​ഗ് ഓഫ് കൊത്ത കളക്ട് ചെയ്തു എന്നാണ് അണിയറ പ്രവർത്തകർ പറുന്നത്. ഒപ്പം ഹൗസ് ഫുൾ ഷോകളാണ് നടക്കാൻ ഇരിക്കുന്നതും. സിനിമ റിലീസ് ചെയ്ത് ഒരാഴ്ച അടുപ്പിച്ചുള്ള ഷോകളിലും മികച്ച ബുക്കിം​ഗ് ആണ് നടക്കുന്നതെന്നാണ് വിവരം. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ഈ സിനിമ, തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന മലയാളത്തിലെ കൾട്ട് ക്ലാസ്സിക് ചിത്രമാണ്. നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കിംഗ് ഓഫ് കൊത്തയുടെ പുലിക്കളി അരങ്ങേറും.
    ചിത്രം 24ന് തിയറ്ററുകളിൽ എത്തും.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.