അസാധാരണമായ ഒരു കാഴ്ചയ്ക്കാണ് ഇന്ന് രാവിലെ കൊച്ചിയിലെ ജങ്കാര്‍ ജെട്ടി സാക്ഷ്യം വഹിച്ചത്. ജെങ്കാര്‍ ജെട്ടിക്ക് സമീപമെത്തിയ ചാള കൂട്ടം അഥവാ ചാള പൊലപ്പ് കരയിലേക്ക് ചാടാനുള്ള ശ്രമത്തിലായിരുന്നു. ചാളയുടെ വലിയൊരു കൂട്ടമാണ് ഇത്തരത്തില്‍ ജെങ്കാര്‍ ജെട്ടിക്ക് സമീപമെത്തിയത്. ഇതിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലും മത്സ്യത്തൊഴിലാളികളുടെ ‘കേരളത്തിന്‍റെ സൈന്യം’ പോലുള്ള വാട്സാപ്പ് കൂട്ടായ്മകളിലും വൈറലായി.
