Friday, March 14, 2025
spot_img
More

    Latest Posts

    ‘രാജ്യത്തെ സുന്ദരനായ നടൻ, സൂപ്പർ സ്റ്റാർ’; ദുൽഖറിനെ കുറിച്ച് പ്രഭാസ്

    ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ദുൽഖറിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് ‘സീതാ രാമം’. ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയയായ മൃണാൾ താക്കൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായികയാകുന്നത്. തെന്നിന്ത്യയുടെ പ്രിയനായിക രശ്‌മിക മന്ദാനയും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് ദുൽഖറിപ്പോൾ.

    ‘സീതാ രാമം’ ഒരു പ്രണയ കഥ മാത്രമല്ലെന്നും സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും പ്രഭാസ് പറയുന്നു. ചിത്രത്തിന്റെ ട്രെയിലർ ഒരുപാട് ഇഷ്ടപ്പെട്ടെന്നും ദുൽഖർ രാജ്യത്തെ സുന്ദരനായ നടന്മാരിൽ ഒരാളാണെന്നും പ്രഭാസ് പറഞ്ഞു. പ്രഭാസിന്റെ വാക്കുകൾ ഇങ്ങനെ.

    “സീതാ രാമം ട്രെയിലർ കണ്ടു. അസാധാരണമായിട്ടാണ് തോന്നുന്നത്. രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുല്‍ഖര്‍. ഒരു സൂപ്പര്‍ സ്റ്റാറാണ് അദ്ദേഹം. ‘മഹാനടി’ എത്ര മികച്ച സിനിമയാണ്. സീത രാമത്തിലെ ദുല്‍ഖറിന്റെയും മൃണാലിന്റെയും പ്രകടനത്തെ എല്ലാവരും പുകഴ്ത്തുകയാണ്. എനിക്കും ഇപ്പോൾ എത്രയും വേഗം സിനിമ കാണണമെന്നാണ്”

    “ഇത്രയും പാഷനോടെ വമ്പന്‍ ബഡ്‌ജറ്റിൽ ഒരു സിനിമ നിര്‍മ്മിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ട്രെയിലർ കണ്ടതിൽ നിന്ന് ഇതിൽ പ്രണയകഥയ്‌ക്കൊപ്പം ഒരു യുദ്ധവുമെല്ലാം ഉണ്ടാകുമെന്ന് തോന്നുന്നു. ഇതൊരു പ്രണയകഥ മാത്രമല്ല, സിനിമയില്‍ മറ്റ് പല ഘടകങ്ങളുണ്ട്. ഹാനു രാഘവപുടിയുടെ മറ്റു സിനിമകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം മികച്ച സംവിധായകനാണ്. അദ്ദേഹത്തിന്റെ സിനിമകൾ കവിത പോലെയാണ്. തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ നമുക്കുള്ള മനോഹര സംവിധായകരിൽ ഒരാളാണ് അദ്ദേഹം.” പ്രഭാസ് പറഞ്ഞു.

    ദുൽഖർ ആരാധകരും പ്രഭാസ് ആരാധകരും ഒരുപോലെയാണ് ഈ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നത്. പ്രഭാസിന്റെ ഈ പ്രസംഗ വീഡിയോയും ദുൽഖറിനൊപ്പമുള്ള ചിത്രങ്ങളും വൈറലാണ്. നിരവധി പേരാണ് സോഷ്യൽമീഡിയയിൽ ഇവ പങ്കുവയ്ക്കുന്നത്.

    ഹനു രാഘവപുടിയാണ് ‘സീതാ രാമം’ സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ‘സീത’ എന്ന കഥാപാത്രമായിട്ടെത്തുന്നത് മൃണാള്‍ എത്തുന്നത്. രശ്മിക മന്ദാനയും ചിത്രത്തിലെ ഒരു പ്രധാനകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം.

    1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് ചിത്രം പറയുന്നത്. കശ്മീർ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെന്നാണ് സൂചന. ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, സുമന്ത്, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

    അതേസമയം, ‘സീതാ രാമ’ത്തിന് ശേഷം ഉടനെ ഒന്നും തന്റെ ഒരു പ്രണയ ചിത്രമുണ്ടാവില്ലെന്ന് ദുൽഖർ പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ സമയത്താണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്. പ്രണയ നായകൻ എന്ന വിളി കേട്ടു മടുത്തു. ഇനി പ്രണയ ചിത്രങ്ങൾ വേണ്ട എന്ന് തീരുമാനം എടുത്തിരുന്നപ്പോഴാണ് ‘സീതാ രാമം’ വന്നത്. കഥ നല്ലതായതിനാൽ അത് ചെയ്യുകയായിരുന്നു ഇനി ഉടനെയൊന്നും ഒരു പ്രണയ ചിത്രം വേണ്ടെന്നാണ് തീരുമാനം എന്നാണ് ദുൽഖർ പറഞ്ഞത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.