Friday, March 14, 2025
spot_img
More

    Latest Posts

    രാത്രി 10 മണിക്ക് ശേഷം വിളിക്കില്ലെന്ന് തീരുമാനിച്ചു; പ്രണയത്തെക്കുറിച്ച് ബീനയും മനോജും

    സിനിമ-സീരിയൽ രംഗത്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരദമ്പതികളാണ് നടി ബീന ആന്റണിയും ഭർത്താവ് മനോജ് നായരും. ഇരുവരും സോഷ്യൽ മീഡിയയിലും അഭിനയത്തിലും സജീവമാണ്. ഇരുവരും തങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മനോജിൻ്റെയും ബീനയുടേയും പ്രണയ വിവാഹമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് ഇവർ. 19 വർഷമായി മുറിയാതെ മുന്നോട്ടുപോകുന്ന ദാമ്പത്യ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താരദമ്പതികൾ അടുത്തിടെ മനസുതുറക്കുകയുണ്ടായി.

    ഫ്ലവേഴ്സ് ചാനലിലെ ‘താരദമ്പതിമാരുടെ സംസ്ഥാനസമ്മേളനം’ എന്ന പരിപാടിയിൽ അതിഥികളായി ബീനയും മനോജും എത്തിയപ്പോൾ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇരുവരും തമ്മിൽ ആദ്യമായി കണ്ട നിമിഷത്തെ പാരടിയിലൂടെ അവതരിപ്പിക്കുകയായിരുന്നു മനോജ്.

    ‘ഒരു പ്രോഗ്രാമിന് വേണ്ടി മുംബൈയിൽ എത്തിയപ്പോഴാണ് ആദ്യമായി തമ്മിൽ കാണുന്നത്. അന്ന് ഷോയിൽ വെച്ച് ഞാൻ പാട്ട് പാടിയപ്പോൾ മനോജ് നന്നായിട്ട് പാട്ട് പാടിയല്ലോ എന്ന് ബീന പറഞ്ഞു. ആ സമയം ഞാനും തിരിച്ച് പറഞ്ഞു ബീനയും നന്നായിട്ട് ഡാൻസ് കളിച്ച് കേട്ടോ’, മനോജ് ഓർത്തെടുക്കുന്നു.

    ‘അന്ന് ഷോയിൽ ഇവരുടെ ടീം അവതരിപ്പിച്ച പരിപാടിയൊക്കെ ഒരുപാട് ചിരിപ്പിട്ടുള്ളതാണ്. അന്ന് ആങ്കറിങ്ങും മനു ചെയ്തിട്ടുണ്ട്. പരിപാടിക്കിടെ ‘നീ മധു പകരു’ എന്ന ഗാനം മനു പാടിയപ്പോൾ ഞാൻ പറഞ്ഞു, നല്ല കലാകാരനാണല്ലോ. നല്ല ശബ്ദവും. ആ പാട്ടിലാണ് ബീന വീണത് എന്ന് മനോജ് പറയുമ്പോൾ പുള്ളിയെ ചതിച്ചതും ആ പാട്ട് തന്നെയാണ്’, ബീന തമാശരൂപേണ പറയുന്നു.

    ‘ആദ്യ നാളുകളിൽ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ഞങ്ങൾ. പിന്നീട് ആ സൗഹൃദം വളർന്നാണ് പ്രണയത്തിലേക്ക് എത്തിയത്. നിറത്തിലെ കുഞ്ചാക്കോ ബോബൻ-ശാലിനി പ്രണയം പോലെയായിരുന്നു ഞങ്ങളുടെ ബന്ധമെന്ന് പറയാം. സൗഹൃദം മാത്രമായിരുന്ന നാളുകളിൽ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങൾ ഒരുമിച്ച് തീരുമാനം എടുത്തു’.

    ഇനി മുതൽ രാത്രി പത്ത് മണിക്ക് ശേഷം പരസ്പരം ഫോൺ വിളിക്കില്ലെന്ന്. തീരുമാനമെടുത്ത് ഉറങ്ങാൻ കിടന്നു. പക്ഷെ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. അങ്ങനെ ഒരു അവസ്ഥ വന്നപ്പോഴാണ് തിരിച്ചറിഞ്ഞത് ഞങ്ങളുടെ ഉള്ളിൻ്റെ ഉള്ളിൽ പ്രണയമുണ്ടെന്ന്. ഞങ്ങളുടെ വീട്ടുകാർക്ക് ജാതിയും മതവുമൊന്നും വിഷയമായിരുന്നില്ല,’ ബീന ആന്റണിയും മനോജ് നായരും വെളിപ്പെടുത്തി. ‘വിവാഹത്തിന് മുമ്പ് ബീനക്ക് ഒരുപാട് അപവാദപ്രചാരണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ അത് കേട്ട് ഒരുപാട് വേദനിച്ചിട്ടുണ്ട്. വിവാഹശേഷം പലതവണ ആരൊക്കെയോ ഞങ്ങളെ വിവാഹമോചിതരാക്കി വാർത്തകൾ നൽകി കൊണ്ടേയിരുന്നു. ഇത്തരം വാർത്തകൾ വളരെ വേഗത്തിലാണ് പ്രചരിച്ചത്. ഇതൊക്കെ സത്യമാണോ എന്നറിയാൻ ഒരുപാട് ആളുകൾ വിളിക്കുക്കുകയും ചെയ്തു. ആദ്യമൊക്കെ വേദന തോന്നിയെങ്കിലും പിന്നീട് അതൊരു ശീലമായി മാറി’, താരങ്ങൾ പങ്കുവെയ്ക്കുന്നു .

    ബീന ആന്റണിക്കും മനോജിനും ഒരു മകനാണുള്ളത്. ആരോമൽ എന്നാണ് പേര്. അടുത്തിടെ മനോജ് വാർത്തകളിൽ വന്നിരുന്നു. ‘ബെൽസ് പാൾസി’ എന്ന രോഗത്തോട് പോരാടുകയായിരുന്നു നടൻ. ആ രോഗം വന്നതോടെ താരത്തിന്റെ മുഖം ഒരു വശത്തേക്ക് കോടിയിരുന്നു. ഇന്ന് അതിൽ നിന്നെല്ലാം മുക്തമായി ആരോഗ്യത്തോടെ സന്തോഷപൂർവം മുന്നോട്ട് പോവുകയാണ് താരവും കുടുംബവും.

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.