തെലുങ്കിലെ പ്രിയപ്പെട്ട നടനാണ് നാനി. ഹായ് നാണ്ണായാണ് നാനി നായകനായ ചിത്രമായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. ഹായ് നാണ്ണായിലെ ഒരു രംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് നാനി നല്‍കിയ മറുപടയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ഇന്നലെ നാനിയുടെ ഹായ് നാണ്ണായുടെ ടീസര്‍ പുറത്തുവിട്ടിരുന്നു. നാനിയുടെ ലിപ് ലോക്ക് രംഗവും ടീസര്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ ലിപ് ലോക്ക് രംഗത്തെ കുറിച്ചായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകൻ നാനിയോട് ഒരു സംശയം ചോദിച്ചത്. തിരക്കഥയില്‍ അനിവാര്യമായിരുന്നോ അതോ നാനി സംവിധായകനോട് ആവശ്യപ്പെട്ട് ഉള്‍പ്പെടുത്തിയതാണോ ലിപ് ലോക്ക് എന്നായിരുന്നു ചോദ്യം.
ചോദ്യത്തോട് നാനി പ്രതികരിച്ചത് പക്വതയോടെയായിരുന്നു. അണ്ടേ സുന്ദരാനികി, ദസറ എന്നീ സിനിമകളില്‍ എനിക്ക് ലിപ് ലോക്കുണ്ടായിരുന്നില്ല എന്ന് നാനി വ്യക്തമാക്കി. തിരക്കഥ ആവശ്യപ്പെടുമ്പോഴാണ് അത് ചെയ്യുന്നത്. സംവിധായകന്റെ വിഷനാണ് അതില്‍ പ്രധാനമമെന്നും അതില്‍ തന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പിന് പ്രസക്തിയല്ല എന്നും മാധ്യമപ്രവര്‍ത്തകനോട് നാനി വ്യക്തമാക്കി. സിനിമയ്‍ക്കായി കിസ് ചെയ്‍ത ശേഷം താൻ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യയുമായി വഴക്കുണ്ടാകാറുണ്ടെന്നും നാനി വെളിപ്പെടുത്തി. എന്തായാലും നാനിയുടെ പക്വതയോടെയുള്ള മറുപടി താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഹായ് നാണ്ണാ വിജയമായി മാറുന്ന ചിത്രമായിരിക്കും എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
