ഈ വർഷം ആദ്യം കോമഡി പടവുമായി എത്തിയ ദിലീപിന്റെ രണ്ടാം വരവ് പക്കാ ആക്ഷൻ ത്രില്ലറുമായി. ഇത് ഉറപ്പുവരുത്തുന്നതാണ് ‘ബാന്ദ്ര’യുടെ രണ്ടാം ടീസർ. മുംബൈ കേന്ദ്രീകരിച്ചുള്ള മാസ് ആക്ഷൻ ത്രില്ലറാകും ബാന്ദ്ര എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഒപ്പം തമന്നയുടെ ശക്തമായ കഥാപാത്രവും മലയാളികൾക്ക് കാണാൻ സാധിക്കും.
രാമലീല എന്ന ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് ‘ബാന്ദ്ര’. തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. താര എന്ന കഥാപാത്രത്തെ ആണ് തമന്ന അവതരിപ്പിക്കുന്നത്. ആലൻ അലക്സാണ്ടർ ഡൊമനിക് എന്നാണ് ദിലീപ് കഥാപാത്രത്തിന്റെ പേര്. അതേസമയം, ടീസറിന് വൻവരവേൽപ്പാണ് പ്രേക്ഷക ഭാഗത്തുനിന്നും ലഭിക്കുന്നത്. ഇക്കയുടെ കണ്ണൂർ സ്‌ക്വാഡ് വേണ്ടി കാത്തിരുന്നു കണ്ടു. “ബോക്സ് ഓഫീസ് അടിച്ചു. അടുത്ത വെയ്റ്റിങ് ബന്ദ്രക്ക് വേണ്ടിയാണ്. ഇതും ബോക്സ് ഓഫീസ് അടിക്കും, പക്ക മാസ് ആക്ഷൻ പവർ പാക്ക്ഡ് പടം”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
