സീരിയല്‍ നടി വീണ നായര്‍ ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് വിവാദങ്ങള്‍ക്ക് ഇരയാവുന്നത്. നടി ഷോ യില്‍ വച്ച് പറഞ്ഞ ഓരോ കാര്യങ്ങളും പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചയായി. ഒപ്പം വിമര്‍ശനപെരുമഴയായിരുന്നു. എന്നാല്‍ എല്ലാത്തിനും പിന്തുണ നല്‍കി കൊണ്ട് ഭര്‍ത്താവും മകനും കൂടെ നിന്നത് വീണയ്ക്ക് വലിയ ശക്തിയേകി.
ഏറ്റവും പുതിയതായി വീണയും ഭര്‍ത്താവും വിവാഹമോചിതരായെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. യൂട്യൂബ് ചാനലുകളിലൂടെ വന്ന വാര്‍ത്തകള്‍ക്ക് വിശദീകരണം നല്‍കാനോ മറുപടി പറയാനോ വീണ തയ്യാറായിട്ടില്ല. എന്നാല്‍ നടി പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ വീഡിയോയും ചിത്രങ്ങളും പാപ്പരാസികളുടെ സംശയങ്ങള്‍ക്ക് മറുപടിയാവുകയാണ്.
ആര്‍ജെ അമന്‍ ആണ് വീണയുടെ ഭര്‍ത്താവ്. കണ്ണേട്ടന്‍ എന്ന് വിളിക്കുന്ന അമനെ കുറിച്ചും അദ്ദേഹത്തെ വിവാഹം കഴിച്ചതിലൂടെ ലഭിച്ച സന്തോഷ ജീവിതത്തെ പറ്റിയും വാതോരാതെ വീണ സംസാരിക്കാറുണ്ട്. എന്നാല്‍ കുറേ മാസങ്ങളായി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോസോ മറ്റ് കാര്യങ്ങളോ നടി പോസ്റ്റ് ചെയ്യാത്തതാണ് ആരാധകരെയും സംശയത്തിലാക്കിയത്. മകന്റെ കൂടെയുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്നെങ്കിലും ഭര്‍ത്താവിനെ കുറിച്ച് മാത്രം ഒന്നുമില്ല.
എന്നാല്‍ വീണയോ ഭര്‍ത്താവോ പഴയ ചിത്രങ്ങളൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. അടുത്ത കാലത്തൊന്നും രണ്ടാളും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇടാത്തത് മാത്രമാണ് പ്രശ്‌നം. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ നിന്നും ഭര്‍ത്താവിന്റെ ഫോട്ടോസ് നടി കളഞ്ഞതായിട്ടും പ്രചരണമുണ്ടായി. ഇതെല്ലാം വിവാഹമോചനമാണെന്ന തലത്തിലേക്ക് വാര്‍ത്തകളെത്തിച്ചു. പക്ഷേ താനിപ്പോഴും സന്തോഷവതിയാണെന്ന് പറഞ്ഞുള്ള വീഡിയോയാണ് വീണ പുതിയതായി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന പുതിയ വീഡിയോയാണ് വീണ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരിക്കുന്നത്. നെറ്റിയില്‍ സിന്ദൂരം തൊട്ടും താലി അണിഞ്ഞുമൊക്കെയാണ് നടി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. മാത്രമല്ല താലി ഫോക്കസ് ചെയ്ത് കാണിക്കുകയും ചെയ്തു. അതിനര്‍ഥം വിവാഹമോചനം കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും സന്തുഷ്ടയായി കഴിയുകയാണെന്നുമാണ്. ‘സന്തോഷം ആകസ്മികമായിട്ടല്ല, മറിച്ച് തിരഞ്ഞെടുപ്പുകളിലൂടെയാണ്’ എന്നാണ് വീഡിയോയ്ക്ക് നടി ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്.
എന്നാല്‍ മകന്‍ അമ്പൂച്ചന്റെ മറ്റൊരു വീഡിയോ അതിലും സംശയം ഉയര്‍ത്തുകയാണ്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും വീട്ടിലേക്ക് താമസിക്കാന്‍ പോവുന്ന മകനെ യാത്ര അയക്കുന്ന വീഡിയോയാണ് വീണ ഷെയര്‍ ചെയ്തിരിക്കുന്നത്. എത്ര ദിവസത്തേക്കാണ് പോവുന്നതെന്ന് ചോദിക്കുമ്പോള്‍ മൂന്ന് ദിവസത്തേക്കാണെന്ന് മകന്‍ പറയുന്നുണ്ട്. ശനിയും ഞായറും അടിച്ച് പൊളിക്കാന്‍ പോവുകയാണോന്നുള്ള വീണയുടെ ചോദ്യത്തിന് അതേ എന്നും മകന്‍ പറഞ്ഞു.
