Monday, December 29, 2025
spot_img
More

    Latest Posts

    എറണാകുളം മഹാരാജാസ് കോളേജിൽ സംഘർഷം: വ്യത്യസ്ത സംഭവങ്ങളിലായി അധ്യാപകനും, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്കും കുത്തേറ്റു; ആക്രമണങ്ങൾക്ക് പിന്നിൽ ഫ്രറ്റേണിറ്റി എന്ന് ആരോപണം;

    എറണാകുളം മഹാരാജാസ് കോളജില്‍ വീണ്ടും സംഘര്‍ഷം. വ്യത്യസ്ത സംഭവങ്ങളിലായി എസ്‌എഫ്‌ഐ പ്രവര്‍ത്തകനും അധ്യാപകനും കുത്തേറ്റു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ നിസ്സാമുദ്ദീന്‍ കെ എം എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്നലെ ഉച്ചയോടെയാണ് അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ റിസര്‍ച്ച്‌ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നിസ്സാമുദ്ദീനെ വിദ്യാര്‍ഥി കുത്തിത്.

    രാത്രിയാണ് എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ നിസാമിന് കുത്തേറ്റത്. ഫ്രട്ടേണിറ്റി, കെഎസ്‌യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. ദിവസങ്ങളായി ക്യാമ്ബസില്‍ എസ്‌എഫ്‌ഐ-ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞദിവസം നടന്ന സംഘര്‍ഷത്തില്‍ ഏഴ് ഫ്രട്ടേണിറ്റി പ്രവര്‍ത്തകര്‍ക്കും രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കെഎസ്‌യു സ്ഥാനാര്‍ഥി വജയിച്ചത് ഫ്രട്ടേണിറ്റി പിന്തുണയോടെയാണ് എന്ന എസ്‌എഫ്‌ഐയുടെ ആരോപണമാണ് തര്‍ക്കത്തിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്.

    ഫ്രട്ടേണിറ്റി നേതാവ് ബിലാലിനെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇത് സംബന്ധിച്ച വാക്കുതര്‍ക്കത്തിനിടെയാണ് വിദ്യാര്‍ഥി അംഗപരിമിതിയുള്ള അധ്യാപകനായ നിസ്സാമുദ്ദീനെ ആക്രമിച്ചത്. സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച്‌ രണ്ടു തവണ കുത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അധ്യാപകന്‍ പറയുന്നു.ഇടതു കൈയ്ക്കും കഴുത്തിനും പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേള്‍വി പരിമിതിയുള്ള അധ്യാപകനാണ് ഇദ്ദേഹം.

    മുഹമ്മദ് റാഷിദ് എന്ന വിദ്യാര്‍ഥിയാണ് ആക്രമിച്ചത് എന്നാണ് അധ്യാപകന്‍ പറയുന്നത്. മുഹമ്മദ് റാഷിദും ഫ്രട്ടേണിറ്റി പ്രവര്‍ത്തകനാണെന്നാണ് വിവരം.കോളജിന്റെ പിന്‍വാതില്‍ വഴി രക്ഷപ്പെട്ട റാഷിദിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    വിനോയാത്രക്കിടെ ട്രെയിനില്‍വച്ച്‌ രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചതിനാണ് ഫ്രട്ടേണിറ്റി നേതാവ് ബിലാലിനെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് പിന്നില്‍ പ്രവര്‍ത്തിച്ചത് നിസ്സാമുദ്ദീന്‍ ആണെന്നാണ് ഫ്രട്ടേണിറ്റി ആരോപിക്കുന്നത്. സസ്‌പെന്‍ഷനിലായ ബിലാല്‍ തിങ്കളാഴ്ച ക്യാമ്ബസില്‍ എത്തിയത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ ഇരു വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു

    Latest Posts

    spot_imgspot_img

    Don't Miss

    Stay in touch

    To be updated with all the latest news, offers and special announcements.